Around us

വാർത്ത ഞെട്ടലുണ്ടാക്കി, എങ്ങനെ പ്രതികരിക്കണമെന്നറിയില്ല; പുനീത് രാജ്‌കുമാറിന്റെ മരണത്തിൽ അനുശോചിച്ച് മോഹൻലാൽ

കന്നഡ സൂപ്പര്‍ താരം പുനീത് രാജ്‌കുമാറിന്റെ മരണത്തിൽ അനുശോചിച്ച് മോഹൻലാൽ. വാർത്ത ഞെട്ടലുണ്ടാക്കിയെന്നും, എങ്ങനെ പ്രതികരിക്കണമെന്നറിയില്ലെന്നും മോഹൻലാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

'പുനീത് ഒരുപാട് വർഷങ്ങളായി അറിയാവുന്ന ആളാണ്. വളരെ പ്രശസ്തനായ ഒരു നടൻ കൂടിയായിരുന്നുവെന്നും അദ്ദേഹം. വാർത്ത വളരെയധികം ഞെട്ടലുണ്ടാക്കി. കൂടുതൽ പ്രതികരിക്കാൻ തനിക്ക്‌ കഴിയുന്നില്ല'; മോഹൻലാൽ പറഞ്ഞു.

കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നടനായും വിജയ നായകനായി തുടരുന്നതിനിടയിലുമാണ് പുനീത് രാജ്‌കുമാറിന്റെ അപ്രതീക്ഷിത വിയോഗം. പ്രശസ്ത നടന്‍ രാജ്കുമാറിന്റെ മകനാണ് പുനീത് രാജ്കുമാര്‍. ബാലതാരമായാണ് സിനിമാ പ്രവേശം. ബെട്ടാഡ ഹൂവിലെ അപ്പു എന്ന കഥാപാത്രത്തിന് പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

അപ്പു, അഭി, വീര കന്നഡിഗ, ആകാശ്, ആരസു, മിലാന, വംശി, റാം, ജാക്കീ, ഹുഡുഗരു, രാജകുമാര തുടങ്ങിയവയാണ് പുനീത് രാജ്കുമാറിന്റെ ഹിറ്റ് ചിത്രങ്ങള്‍. നടന്‍, അവതാരകന്‍, പിന്നണി ഗായകന്‍, നിര്‍മ്മാതാവ് എന്നീ മേഖലകളിലും ശ്രദ്ധേയനായിരുന്നു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT