Around us

ഷഹലയുടെ സഹപാഠികള്‍ക്ക് ഭീഷണിയെന്ന് പരാതി

THE CUE

ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷഹല ഷെറിന്റെ സഹപാഠികള്‍ക്ക് ഭീഷണിയെന്ന് പരാതി. മാധ്യമങ്ങളിലൂടെ പ്രതികരിച്ച ഷഹലയുടെ കൂട്ടുകാരി വിസ്മയയ്ക്ക് നാട്ടുകാരില്‍ ചിലരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് പിതാവ് പറയുന്നു. ബാലാവകാശ കമ്മീഷന് വിസ്മയ മൊഴി കൊടുത്തതിലാണ് ഇവരുടെ പ്രതിഷേധം. അച്ഛനെ അപായപ്പെടുത്തുമെന്ന് ചിലര്‍ പറഞ്ഞതായി വിസ്മയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

വയനാട് ബത്തേരി സര്‍വജന സ്‌കൂളിലെ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ ഷഹല ഷെറിന് സമയത്ത് ആശുപത്രിയിലെത്തിക്കാന്‍ തയ്യാറാകാത്ത അധ്യാപകര്‍ക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.

ഷഹലയുടെ സഹപാഠികളെ ഭീഷണിപ്പെടുത്തിയതായി ഉമ്മ മാധ്യമങ്ങളോട് നേരത്തെ പറഞ്ഞിരുന്നു. അധ്യാപകരെ മാറ്റിയില്ലെങ്കില്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കാനാകില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT