Around us

കോണ്‍ഗ്രസിനെ തള്ളി ശശി തരൂര്‍, അദാനിക്ക് വിമാനത്താവളം കൈമാറിയത് വികസനം വേഗത്തിലാക്കുമെന്ന് പ്രതികരണം

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തില്‍ കോണ്‍ഗ്രസ് നിലപാട് തള്ളി ശശി തരൂര്‍ എംപി. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നത് വികസനം വേഗത്തിലാകാന്‍ സഹായിക്കുമെന്ന് ശശി തരൂര്‍ പ്രതികരിച്ചു. കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണിയുമടക്കം രംഗത്തു വന്നതിന് പിന്നാലാണ് തരൂരിന്റെ പ്രതികരണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഉന്നത നിലവാരത്തിലുള്ള വിമാനത്താവളം തിരുവനന്തപുരത്തെ ജനങ്ങളുടെ ആവശ്യമാണെന്ന് തരൂര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വിവാദമുണ്ടാക്കുന്നതാണെങ്കിലും, ദീര്‍ഘകാലമായി അനുഭവിച്ചു വരുന്ന കാലതാമസത്തേക്കാള്‍ നല്ലതാണ് കേന്ദ്രത്തിന്റെ തീരുമാനം. വിമാനത്താവളത്തിന്റെ വികസനം വേഗത്തിലാക്കാന്‍ ഏകമാര്‍ഗം അതിന്റെ പ്രവര്‍ത്തനം സ്വകാര്യസ്ഥാപനത്തിന് നല്‍കുക എന്നതാണ്. അത് ആരായാലും, ഭൂമിയുടെയും വിമാനത്താവളത്തിന്റെയും ഉടമസ്ഥാവകാശവും, സുരക്ഷ, കസ്റ്റംസ്, ഇമിഗ്രേഷന്‍ തുടങ്ങിയവയുടെ ഉത്തരവാദിത്തവും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് തന്നെയായിരിക്കുമെന്നും തരൂര്‍ പറയുന്നു.

അതേസമയം തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് നാല് മണിക്കാണ് യോഗം. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാകും യോഗം ചേരുക.

കേന്ദ്രത്തിന്റെ തീരുമാനത്തില്‍ എതിര്‍പ്പ് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. കൊവിഡിന്റെ മറവില്‍ നടക്കുന്ന പകല്‍ക്കൊള്ളയെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്രതീരുമാനത്തെ കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്. ഇതിനെതിരെ ജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കൊവിഡിന്റെ മറവില്‍ കണ്ണായ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണിതെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. തിരുവനന്തപുരം വിമാനത്താവളം സര്‍ക്കാരിന്റെ സ്വത്താണെന്നും, കേന്ദ്രത്തിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

'കോമഡി എന്റർടൈനറല്ല വെഡ്‌ഡിങ് എന്റർടൈനറാണ് ഗുരുവായൂരമ്പല നടയിൽ' ; സ്ക്രിപ്റ്റും സിനിമയും ചിരിപ്പിച്ചെന്ന് പൃഥ്വിരാജ്

'ആനന്ദേട്ടനെ പോലെ തെളിഞ്ഞ മനസ്സും ക്ഷമാശീലവും ഉള്ള ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല' ; ഗുരുവായൂരമ്പല നടയിൽ റിലീസ് ടീസർ

'രണ്ടും ഒരേ ഇനമാ ക്രിമിനൽസ്, ത്രില്ലറുമായി ജിസ് ജോയ്' ; ആസിഫ് അലി - ബിജു മേനോൻ ചിത്രം തലവൻ ട്രെയ്‌ലർ

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതി പുരസ്കാരം: കെപി രാമനുണ്ണിയ്ക്കും അക്ബ‍ർ ആലിക്കരയ്ക്കും

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളില്‍ തിളക്കമാർന്ന വിജയം നേടി ഷാർജ ഇന്ത്യ ഇന്‍റർനാഷണല്‍ സ്കൂൾ

SCROLL FOR NEXT