Around us

മോദി അസാമാന്യ പ്രഭാവവും ഉര്‍ജവുമുള്ള നേതാവ്; ഒരേ വേദിയില്‍ പ്രധാനമന്ത്രിയെ വാഴ്ത്തിയും വിമര്‍ശിച്ചും തരൂര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. മോദി അസാമാന്യ പ്രഭാവവും ഊര്‍ജവും ഉള്ള നേതാവാണെന്ന് ശശി തരൂര്‍ പറഞ്ഞു. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

' നരേന്ദ്ര മോദി അസാമാന്യ പ്രഭാവവും ഊര്‍ജവും ഉള്ളയാളാണ്. അദ്ദേഹം വളരെ നന്നായി തന്നെ ചില കാര്യങ്ങള്‍ ചെയ്തു, പ്രത്യേകിച്ച് രാഷ്ട്രീയമായ ചില കാര്യങ്ങള്‍. യുപിയില്‍ ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ ബി.ജെ.പി. ജയിക്കുമെന്ന് ഞങ്ങള്‍ കണക്കുകൂട്ടിയിരുന്നില്ല,'' ശശി തരൂര്‍ പറഞ്ഞു.

ഇന്ത്യയെ വര്‍ഗീയവും മതപരവുമായ അടിസ്ഥാനത്തില്‍ വിഭജിക്കുന്ന ശക്തികളെ മോദി അഴിച്ചുവിട്ടുവെന്നും തരൂര്‍ അതേ വേദിയില്‍ തന്നെ കുറ്റപ്പെടുത്തി.

അമ്പരപ്പിക്കുന്ന ഫലങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ളവരാണ് ഇന്ത്യയിലെ വോട്ടര്‍മാര്‍. ഒരിക്കല്‍ അവര്‍ ബി.ജെ.പിയെ അമ്പരിപ്പിക്കുക തന്നെ ചെയ്യും. ഇപ്പോള്‍ അവര്‍ ബി.ജെ.പിക്ക് വേണ്ടത് നല്‍കി.

'ഭരണം എന്നതിനെ അധികാരമായി കാണുന്നില്ല'; ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റ് റസൂൽ പൂക്കുട്ടി

പെൻഷൻ വർധന - ജനക്ഷേമമോ ഇലക്ഷൻ സ്റ്റണ്ടോ?

ശെന്റെ മോനെ...'ചത്താ പച്ച'യുടെ ഡബിൾ പഞ്ച് ടീസർ റിലീസ് ചെയ്തു; ചിത്രം 2026 ജനുവരിയിൽ തിയറ്ററുകളിലെത്തും

നികോണ്‍ സെഡ് ആർ മധ്യപൂർവ്വദേശ വിപണിയില്‍ അവതരിപ്പിച്ചു

അതിദാരിദ്ര്യ മുക്തി പ്രഖ്യാപനം; വാദങ്ങള്‍, എതിര്‍വാദങ്ങള്‍, ആശങ്കകള്‍

SCROLL FOR NEXT