Around us

ഷംനയെ ഭീഷണിപ്പെടുത്തിയ കേസ്: മറ്റൊരു നടിയും മോഡലും ഇരകളായി; പണവും സ്വര്‍ണവും തട്ടിയെടുത്തു

വിവാഹാലോചനയുമായെത്തി നടി ഷംന കാസിമില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്. മറ്റൊരു നടിയെയും മോഡലിനെയും ഭീഷണിപ്പെടുത്തി ഇതേ സംഘം പണവും സ്വര്‍ണവും തട്ടിയെടുത്തെന്നാണ് പരാതി. ഇവരുടെ പരാതിയിലും പോലീസ് കേസെടുക്കും.

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നാല് പേരാണ് ഇന്നലെ പിടിയിലായത്. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്റഫ് എന്നിവരാണ് അറസ്റ്റിലായത്.

കോഴിക്കോട് സ്വദേശികളെന്ന് പരിചയപ്പെടുത്തി വീട്ടിലെത്തിയ സംഘം കല്യാണാലോചനയുടെ ഭാഗമായി പറഞ്ഞ കാര്യങ്ങളില്‍ പന്തികേട് തോന്നിയതോടെയാണ് കൂടുതല്‍ അന്വേഷിച്ചതെന്നാണ് കുടുംബം പറയുന്നത്. ഒരു ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഇതോടെ ഷംനയുടെ അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍

എട്ട് വര്‍ഷത്തിന് ശേഷം വിധി; നടിയെ ആക്രമിച്ച കേസിന്റെ നാള്‍വഴികള്‍

SCROLL FOR NEXT