Around us

കോൺഗ്രസ്സ് മതത്തിൽ രാഷ്ട്രീയം കലർത്താത്ത പാർട്ടിയെന്ന് നടി ഷക്കീല; നേതൃത്വം ആവശ്യപ്പെട്ടാൽ കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രാചരണത്തിനെത്തും

മതത്തില്‍ രാഷ്ട്രീയം കലർത്താത്ത പാർട്ടിയാണ് കോൺഗ്രസ്സെന്ന് നടി ഷക്കീല. സാമൂഹിക സേവനത്തിനുള്ള പ്ലാറ്റ്ഫോമായാണ് രാഷ്ട്രീയത്തെ കാണുന്നതെന്ന് കോൺഗ്രസ്സിൽ ചേർന്ന താരം പറഞ്ഞു. നേതൃത്വം ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എത്തുമെന്നും നടി ഷക്കീല പറഞ്ഞു. മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ രാഷ്രീയ രംഗപ്രവേശനത്തെക്കുറിച്ച് സംസാരിച്ചത്.

ഷക്കീല അഭിമുഖത്തിൽ പറഞ്ഞത്

പല വിധത്തിലുള്ള സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടാറുണ്ട്. പല വിഷയങ്ങളിലും കൂടുതലായി ഇടപെടണമെന്ന ആഗ്രഹവും ഉണ്ട്. എന്നാല്‍ നടിയെന്ന വിലാസം മാത്രമാവുമ്പോള്‍ സമൂഹം നമ്മുടെ ശബ്ദത്തിന് അത്ര പ്രാധാന്യം കൊടുക്കില്ല. സാമൂഹിക സേവനത്തിനുള്ള പ്ലാറ്റ്‌ഫോമായാണ് രാഷ്ട്രീയത്തെ കാണുന്നത്.

എന്റെ പിതാവ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ചും അദ്ദേഹം രാഷ്ട്രത്തിന് നല്‍കിയ സംഭാവനകളെ കുറിച്ചുമൊക്കെ അച്ഛന്‍ ഞങ്ങളോട് പറയാറുണ്ടായിരുന്നു. അതിനാല്‍ ചെറുപ്പത്തില്‍ തന്നെ കോണ്‍ഗ്രസിനോട് മനസില്‍ ഒരിഷ്ടമുണ്ട്. മതത്തില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്നതാണ് കോണ്‍ഗ്രസില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം. പിന്നെ പ്രവര്‍ത്തിക്കുന്നെങ്കില്‍ ദേശീയ പാര്‍ട്ടിയിലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്നും ക്ഷണം കിട്ടിയപ്പോള്‍ അത് സ്വീകരിച്ചു.

ബിജെപിയില്‍ ചേരുന്നതല്ലേ ട്രെന്റ് ചോദ്യത്തിന് എല്ലാവരേയും പോലെയല്ല ഷക്കീലയെന്ന് മലയാളികള്‍ക്ക് നന്നായി അറിയാമെന്നായിരുന്നു പ്രതികരണം. വിവാദ നായികയെന്നല്ലേ നിങ്ങള്‍ എന്നെ വിളിക്കുന്നത്. ഞാന്‍ എനിക്ക് ഇഷ്ടപ്പെട്ട പാര്‍ട്ടിയിലാണ് ചേര്‍ന്നതെന്നും ഷക്കീല പറഞ്ഞു

തമിഴ്നാട് കോൺഗ്രസിന്റെ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും ഷക്കീലയുടെ പ്രവർത്തനം. തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്ന ഷക്കീല നിലവിൽ സിനിമാ തിരക്കുകൾ ഇല്ലാതെ ചെന്നൈയിൽ താമസിച്ച് വരികയാണ്.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT