Around us

ശൈലജ ടീച്ചറും, ആര്യ രാജേന്ദ്രനും വഴികാട്ടികള്‍; സമൂഹത്തെ നയിക്കുന്നതില്‍ കേരളം ഒരു മാതൃകയെന്ന് സൂര്യ

സ്ത്രീകള്‍ക്ക് ലോകത്ത് എവിടെയും അവരുടേതായ സ്ഥാനം ഉറപ്പിക്കാം എന്ന് കാണിച്ചു തരുകയാണ് ശൈലജ ടീച്ചറും ആര്യ രാജേന്ദ്രനുമെന്ന് തമിഴ് നടന്‍ സൂര്യ. ഈ സംസ്ഥാനവും അവിടത്തെ സമൂഹവും അതിനു വഴിയൊരുക്കുകയാണ്. സൂര്യയുടെ റിലീസിനൊരുങ്ങുന്ന 'എതര്‍ക്കും തുനിന്തവന്‍' എന്ന ചിത്രത്തിന്റെ പ്രചാരണപരിപാടികളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു സൂര്യയുടെ പ്രതികരണം.

സ്ത്രീകള്‍ക്ക് ലോകത്ത് എവിടെയും അവരുടേതായ സ്ഥാനം ഉറപ്പിക്കാം എന്ന് കാണിച്ചു തരുകയാണ് ശൈലജ ടീച്ചറും ആര്യ രാജേന്ദ്രനും. ഈ സംസ്ഥാനവും അവിടത്തെ സമൂഹവും അതിനു വഴിയൊരുക്കുകയാണ്. അവര്‍ മുന്നോട്ടുള്ള വഴികാട്ടുന്നു. സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കുന്ന ഒരു സംസ്ഥാനത്തു വന്ന് നിങ്ങളെ എല്ലാവരെയും കാണാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം. സമൂഹത്തെ നയിക്കുന്നതിലും, മികച്ച സിനിമ ചെയ്യുന്നതിലും കേരളം ഒരു മാതൃകയാണ്.
സൂര്യ

ജയ് ഭീം സിനിമ കണ്ട് ശൈലജ ടീച്ചര്‍ തന്നെ വിളിച്ചിരുന്നെന്നുവെന്നും സൂര്യ പറഞ്ഞു. താന്‍ ഒരുപാട് ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ് ശൈലജ ടീച്ചര്‍, ടീച്ചര്‍ വിളിച്ചത് തനിക്ക് കിട്ടിയ വലിയ അംഗീകാരമാണെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ കുട്ടികളോട് ഏത് ടീച്ചറെയാണ് ഇഷ്ടം എന്ന് ചോദിച്ചാല്‍ മലര്‍ ടീച്ചര്‍ എന്നാവും പറയുക. എന്നാല്‍ എനിക്കിഷ്ടം ശൈലജ ടീച്ചറെയാണ്. ജയ് ഭീം കണ്ട് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ശൈലജ ടീച്ചര്‍ വിളിച്ചു. അവര്‍ വിളിച്ചത് എനിക്കും എന്റെ ടീമിനും കിട്ടിയ വലിയ അംഗീകാരമാണ്. ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു സംഭവിച്ചത്. ഞാന്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ആയി നോക്കിക്കാണുന്ന ഒരാളാണ് ശൈലജ ടീച്ചര്‍.
സൂര്യ

സണ്‍ പിക്ചര്‍സിന്റെ നിര്‍മാണത്തില്‍ പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എതര്‍ക്കും തുനിന്തവന്‍'. പ്രിയങ്ക മോഹന്‍, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, വിനയ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം അഞ്ച് ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്. സൂര്യയുടെ നാല്‍പ്പതാമത്തെ ചിത്രമാണെന്ന പ്രത്യേകതകൂടി സിനിമക്കുണ്ട്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT