Around us

'സംഘി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇതിനു മറുപടി പറയേണ്ടി വരും'; മോദിയെ സുഖിപ്പിക്കാനുള്ള എസ്എഫ്‌ഐയുടെ ഗുണ്ടായിസമെന്ന് ഷാഫി പറമ്പില്‍

വയനാട് കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. സ്ഥലകാല ബോധവും ബുദ്ധിയും നഷ്ട്ടപ്പെട്ട എസ്എഫ്‌ഐ തെമ്മാടികള്‍ പിണറായിക്ക് വേണ്ടി മോദിയെ സുഖിപ്പിക്കാന്‍ കാണിച്ച തോന്നിവാസമാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നടന്ന ഗുണ്ടായിസമെന്ന് ഷാഫി പറമ്പില്‍. സംഘി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇതിനു മറുപടി പറയേണ്ടി വരുമെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മോദിക്കെതിരെ സമരം ചെയ്യാന്‍ മുട്ട് വിറക്കുന്ന സിപിഎമ്മും കുട്ടി സഖാക്കളും കാണിച്ച തെമ്മാടിത്തരത്തില്‍ യെച്ചൂരിയുടെ നിലപാട് അറിയണം. രണ്ട് മുദ്രാവാക്യം വിളിച്ചതിന് വധശ്രമത്തിന് കള്ളക്കേസെടുത്ത പിണറായുടെയും സംഘത്തിന്റെയും മോദി പ്രീണനമാണ് കല്‍പറ്റയില്‍ കണ്ടത്. ഇതിനു മാപ്പില്ല. സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT