Around us

വിപി സാനു വിവാഹിതനാകുന്നു; വധു ഗവേഷക വിദ്യാര്‍ത്ഥി ഗാഥ എം ദാസ്

THE CUE

എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വി പി സാനു വിവാഹിതനാകുന്നു. രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വേഷക വിദ്യാര്‍ത്ഥി ഗാഥ എം ദാസാണ് വധു. ഡിസംബര്‍ 30ന് വിവാഹിതനാകുന്ന വിവരം സാനു തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. വിവാഹത്തിന്റെ ക്ഷണക്കത്ത് എസ്എഫ്‌ഐ ദേശീയ സെക്രട്ടറി മയൂഖ് ബിശ്വാസും ഷെയര്‍ ചെയ്തിട്ടുണ്ട്.

സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റിയംഗം വി പി സക്കരിയയുടേയും റംലയുടേയും മൂത്തമകനാണ് 30കാരനായ വി പി സാനു.

ഡിസംബര്‍ 30ന് മലപ്പുറം വളാഞ്ചേരിയിലെ സാഗര്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് നാലിനും എട്ടിനും ഇടയില്‍ വിവാഹ സത്കാരം നടക്കും. എസ്എഫ്‌ഐ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരും സുഹൃത്തുക്കളും സാനുവിന് ആശംസകള്‍ നേര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി പി സാനു 3.29 ലക്ഷം വോട്ടുകള്‍ നേടിയിരുന്നു. മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. 1991ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സാനുവിന്റെ പിതാവ് വിപി സക്കരിയ സിപിഐഎം സ്ഥാനാര്‍ത്ഥിയായി കുഞ്ഞാലിക്കുട്ടിയോട് മത്സരിച്ചിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT