Around us

ബലാത്സംഗ കേസ്: വിജയ് ബാബു ഒളിവിലെന്ന് പൊലീസ്

ബലാത്സംഗ കേസ് പുറത്തുവന്നതിന് പിന്നാലെ നിര്‍മാതാവ് വിജയ് ബാബു ഒളിവിലെന്ന് കൊച്ചി ഡി.സി.പി യു.വി. കുര്യാക്കോസ്. കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം താന്‍ ഒളിവിലല്ലെന്നും ദുബായിലാണെന്നുമാണ് വിജയ് ബാബുവിന്റെ വിശദീകരണം. ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് വിദേശത്തേക്ക് വന്നതെന്നും വിജയ് ബാബു പറഞ്ഞു.

ബലാത്സംഗ കേസില്‍ വിജയ് ബാബുവിനെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തനിക്കെതിരായ ബലാത്സംഗ പരാതി പുറത്തുവന്നതിന് പിന്നാലെ വിജയ് ബാബു ഫെയ്‌സ്ബുക്ക് ലൈവിലെത്തി ഇരയുടെ പേര് വെളിപ്പെടുത്തിയിരുന്നു. ഇതിലും കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കേസിലെ യഥാര്‍ത്ഥ ഇര താനാണെന്നും മാനനഷ്ടക്കേസ് അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും വിജയ്ബാബു പറഞ്ഞു. പരാതിക്കാരിയും താനും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം തന്റെ പക്കല്‍ ഉണ്ടെന്നാണ് വിജയ് ബാബു പറഞ്ഞത്.

എന്നാല്‍ വിജയ് ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി വീണ്ടും ഉന്നയിച്ചിരിക്കുന്നത്.

താത്പര്യമില്ലാതെ പലതവണ സെക്‌സ് ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നും പ്രതിഷേധിച്ചപ്പോള്‍ വയറ്റത്ത് ആഞ്ഞുചവിട്ടിയെന്നും മുഖത്ത് തുപ്പിയെന്നും യുവതി പറഞ്ഞു. രക്ഷകന്‍ ചമഞ്ഞ് ലൈംഗികമായി തന്നെ ഉപയോഗിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT