Around us

ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി; തിരച്ചിലിന് നാവികസേനയും 

THE CUE

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നായി മത്സ്യബന്ധനത്തിന് പോയ ഏഴ് പേരെ കടലില്‍ കാണാതായി. ഇവരെ കണ്ടെത്തുന്നതിനായി കോസ്റ്റ്ഗാര്‍ഡും നാവികസേനയും തിരച്ചില്‍ നടത്തുന്നു. വിഴിഞ്ഞം, നീണ്ടകര തുറമുഖങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവരെയാണ് കാണാതായത്.

വിഴിഞ്ഞത്ത് നിന്ന് പോയ ബെന്നി, ആന്റണി, ലൂയിസ്, യേശുദാസ് എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ മടങ്ങിയെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. കോസ്റ്റ്ഗാര്‍ഡും നേവിയുമാണ് തിരിച്ചിലിന് നേതൃത്വം നല്‍കുന്നത്.

നീണ്ടകരയില്‍ നിന്ന് പോയ ബോട്ട് മുങ്ങിയാണ് മത്സ്യത്തൊഴിലാളികളെ കാണാതായത്. ശക്തമായ കാറ്റില്‍പ്പെട്ട് ബോട്ട് മറിയുകയായിരുന്നു. ബോട്ട് മുങ്ങി തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേരെ കാണാതാവുകയായിരുന്നു. തകര്‍ന്ന വള്ളം ശക്തികുളങ്ങരയില്‍ കണ്ടെത്തി. സഹായരാജു, ഡോണ്‍ ബോസ്‌കോ, രാജു എന്നിവരെയാണ് കണ്ടെത്താനുള്ളത്. നീന്തി രക്ഷപ്പെട്ട നിക്കോളാസ്, സ്റ്റാലിന്‍ എന്നിവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ചയും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് നിയന്ത്രണമുണ്ട്. വടക്കുപടിഞ്ഞാറു ദിശയില്‍ നിന്ന് കേരളം, ലക്ഷദ്വീപ് തീരങ്ങളിലേക്ക് കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും കാറ്റ് വീശുക.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT