Around us

‘നാടിന്റെ തിന്മകള്‍ സിനിമപോലാക്കി വിലസുന്നവര്‍’; അടൂരിനെതിരെ പരിഹാസവുമായി സോഹന്‍ റോയ്

THE CUE

അടൂര്‍ ഗോപാലകൃഷ്ണനെ രൂക്ഷമായി പരിഹസിച്ചും വിമര്‍ശിച്ചും ചലച്ചിത്രനിര്‍മ്മാതാവും സംവിധായകനുമായ സോഹന്‍ റോയ്. ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ അടൂരിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നീക്കത്തെ ന്യായീകരിക്കുകയാണ് 'രാജ്യദ്രോഹക്കത്ത്' എന്ന നാലുവരി കവിത. നാടിന്റെ തിന്മകള്‍ സിനിമ 'പോലെയാക്കി' വിലസുന്നയാളാണ് അടൂരെന്ന് 'പോയറ്റ് ട്രോള്‍' എന്ന തന്റെ ഹൈക്കു സീരീസിലൂടെ സോഹന്‍ റോയ് വിമര്‍ശിച്ചു. നന്മമരത്തെ മുറിച്ചാല്‍ നാട്ടിലെ കോടതി മൗനം പാലിക്കുകയാണോ വേണ്ടതെന്നും 'ഡാം 999' സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

നാടിന്റെ തിന്മകള്‍ സിനിമ പോലാക്കി, നാടായ നാടൊക്കെ കാട്ടി വിലസുന്നവര്‍, നാടിന്റെ നന്മ മരത്തെ മുറിച്ചാല്‍ നാട്ടിലെക്കോടതി മൗനം ഭജിക്കണോ?
സോഹന്‍ റോയ്

ഫിലിം പാമ്പിന്റെ രൂപത്തില്‍ അടൂരിനെ ചുറ്റിയിരിക്കുന്നതും അടൂര്‍ പാമ്പിനെ ലാളിക്കുന്നതായും ചിത്രീകരിക്കുന്ന കാരിക്കേച്ചറും സോഹന്‍ റോയ് കവിതക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.

അടൂര്‍, രേവതി, കനി കുസൃതി എന്നീ മലയാളികള്‍ക്കൊപ്പം രാമചന്ദ്ര ഗുഹ, മണിരത്‌നം, അപര്‍ണ സെന്‍, അനുരാഗ് കശ്യപ്, ശ്യാം ബെനഗല്‍, കൊങ്കണ സെന്‍ ശര്‍മ തുടങ്ങി അമ്പതോളം സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ മുസഫര്‍പൂര്‍ സദര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ബിഹാര്‍ മുസഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലുള്ള ആള്‍ക്കൂട്ട അക്രമങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുക എന്ന ലക്ഷ്യത്തോടെ അയച്ച കത്തിനെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

കേസുമായി ബന്ധപ്പെട്ട് ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് അടൂര്‍ പ്രതികരിച്ചു. പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് കേസില്‍ പെട്ട മറ്റാരുമായും സംസാരിച്ചിട്ടില്ല. പൊലീസ് നടപടിയില്‍ എന്തുവേണമെന്ന് ഇപ്പോള്‍ ആലോചിക്കേണ്ടതില്ല. പൊലീസ് നടപടിയെപ്പറ്റി മാധ്യമവാര്‍ത്തകളില്‍ നിന്ന് അറിഞ്ഞതല്ലാതെ ഔദ്യോഗിക അറിയിപ്പുകള്‍ ലഭിച്ചില്ലെന്നും അടൂര്‍ പറഞ്ഞു. കത്തെഴുതിയതിന്റെ പേരില്‍ പത്മ പുരസ്‌കാര ജേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതില്‍ വ്യാപകപ്രതിഷേധമുയരുന്നുണ്ട്. കത്തിന്റെ ഉള്ളടക്കം ആവര്‍ത്തിച്ചും കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തയക്കുമെന്ന് ഡിവൈഎഫ്‌ഐ, എവൈഎഫ്‌ഐ സംഘടനകള്‍ അറിയിച്ചു.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT