Around us

എന്തെല്ലാം കാരണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഐഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്; കവരത്തി പൊലീസിനോട് ഹൈക്കോടതി

കൊച്ചി: സംവിധായിക ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതില്‍ കവരത്തി പൊലീസിനോട് പ്രതികരണം ആരാഞ്ഞ് ഹൈക്കോടതി. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ ഐഷ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് പൊലീസിനോട് കോടതി വിശദീകരണം ആരാഞ്ഞത്.

എന്തെല്ലാം കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നും കോടതി ചോദിച്ചത്. ജസ്റ്റിസ് അശോക് മേനോനാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട ഐഷയുടെ ഹരജി പരിഗണിച്ചത്.

ഐഷയുടെ ആവശ്യം കൂടി പരിഗണിച്ച് കോടതി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. വ്യാഴാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

'ബയോവെപ്പണ്‍' എന്ന തന്റെ പരാമര്‍ശം ബോധപൂര്‍വ്വമല്ലായിരുന്നു എന്നും ഐഷ സുല്‍ത്താന ഹരജയില്‍ ചൂണ്ടിക്കാട്ടി.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT