Around us

നശിച്ച ഫയലുകള്‍ ഏതെന്ന് പരിശോധിക്കാന്‍ നിയോഗിച്ചത് ഇടത് യൂണിയന്‍ പ്രവര്‍ത്തകരെയെന്ന് റിപ്പോര്‍ട്ട്

സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് നശിച്ച ഫയലുകള്‍ ഏതൊക്കെയെന്ന് പരിശോധിക്കാന്‍ നിയോഗിച്ചത് ഇടത് യൂണിയന്‍ പ്രവര്‍ത്തകരെയെന്ന് റിപ്പോര്‍ട്ട്. സിപിഎം അനുകൂലം സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് യൂണിയനിലെ സജീവ പ്രവര്‍ത്തകരെയാണ് ഈ ജോലി ഏല്‍പ്പിച്ചതെന്നും മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കുന്ന വിദഗ്ധ സമിതി ആദ്യം ചേര്‍ന്ന യോഗത്തില്‍ നശിച്ച ഫയലുകള്‍ സംബന്ധിച്ച് പരിശോധന നടത്താന്‍ പൊതുഭരണ വകുപ്പ് പൊളിറ്റിക്കല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ സഹായം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് തീപിടിത്തമുണ്ടായ വിഭാഗത്തിലെ തന്നെ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സഹായത്തിനായി നല്‍കിയത്. അണ്ടര്‍ സെക്രട്ടറി എ.പി രാജീവന്‍, സെക്ഷന്‍ ഓഫീസര്‍ സുദര്‍ശനന്‍, അസിസ്റ്റന്റുമാരായ ഹരി പി നായര്‍, പ്രമോദ് എന്നിവരാണ് ഫയല്‍ പരിശോനയ്ക്ക് നിയോഗിച്ചത്.

ഇവര്‍ നാല് പേരും സെക്രട്ടേറിയറ്റ് എംപ്ലോയീസ് യൂണിയനിലെ പ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. എ പി രാജീവന്‍ കോടിയേരി ബാലകൃഷ്ണന്‍ മന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന വ്യക്തിയാണ്. ഹരി പി നായര്‍ ജോലി ചെയ്യുന്ന സെക്ഷനിലെ ഫയലുകളാണ് കൂടുതലും നശിപ്പിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT