Around us

സെക്രട്ടേറിയറ്റ് തീപിടുത്തത്തില്‍ 25 ഫയലുകള്‍ ഭാഗികമായി കത്തിയെന്ന് നിഗമനം; ഇവ സ്‌കാന്‍ ചെയ്ത് സൂക്ഷിക്കും

സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തില്‍ 25 ഫയലുകള്‍ ഭാഗികമായി കത്തിയെന്ന് നിഗമനം. ഈ ഫയലുകള്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിക്കാനാണ് തീരുമാനം. തീപിടിത്തമുണ്ടാ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ മുഴുവന്‍ ഫയലുകളും പരിശോധിക്കുന്നുണ്ട്.

നടപടിക്രമങ്ങള്‍ എല്ലാം കാമറയില്‍ ഷൂട്ട് ചെയ്യുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള ആരോപണങ്ങള്‍ പിന്നീട് ഉണ്ടാകാതിരിക്കാനാണ് ഈ നടപടി. പരിശോധ പൂര്‍ത്തിയാക്കിയ ഫയലുകള്‍ സ്‌ട്രോങ് റൂമിലേക്ക് മാറ്റുകയാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സര്‍ക്കാരുമായി ബന്ധപ്പെട്ട വിവിധ ആഘോഷപരിപാടികളുടെ നടത്തിപ്പ് സംബന്ധിച്ച വിജ്ഞാപനങ്ങളാണ് കത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. പൊലീസും ചീഫ് സെക്രട്ടറി നിയോഗിച്ച അന്വഷണ സംഘവും സംയുക്തമായാണ് സ്‌കാന്‍ ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നത്.

അതേസമയം ഫാനിന്റെ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുകയുള്ളൂ. ഫോറന്‍സിക് ഫലം രണ്ട് ദിവസത്തിനകം ലഭിച്ചേക്കും.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT