Around us

പതിനാറ് മണിക്കൂര്‍ ചോദ്യം ചെയ്യല്‍; മറുപടിയില്‍ തൃപ്തിയാകാതെ ഇ.ഡി, കൃത്യമായി മറുപടി പറഞ്ഞെന്ന് കെ.എം.ഷാജി

അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന കേസില്‍ കെ.എം.ഷാജി എം.എല്‍.എയെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രണ്ടാം ദിനം 16 മണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. ബുധനാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 1.45 വരെ നീണ്ടും.

കെ.എം.ഷാജി നല്‍കിയ മറുപടികളില്‍ ഇ.ഡിക്ക് തൃപ്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നും വിവരമുണ്ട്. എല്ലാത്തിനും കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ടെന്നും, പൂര്‍ണ ആത്മവിശ്വാസത്തിലാണെന്നുമാണ് കെ.എം.ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചത്. പത്തുദിവസത്തിനകം വീണ്ടും ചില രേഖകളുമായി ഹജരാകണമെന്നും ഷാജി പറഞ്ഞു.

ആദ്യദിവസം ഷാജിയുടെ ചോദ്യം ചെയ്യല്‍ 14 മണിക്കൂറോളം നീണ്ടിരുന്നു. കൃത്യമായി തയ്യാറാക്കിയ ചോദ്യാവലിയിലൂടെയായിരുന്നു കെ.എം.ഷാജി എം.എല്‍.എയെ ഇ.ഡി ചോദ്യം ചെയ്തത്. കോഴ ആരോപണമുണ്ടായ കാലഘട്ടത്തില്‍ നിര്‍മ്മിച്ച വീട് സംബന്ധിച്ച വിവരങ്ങളും, പാസ്‌പോര്‍ട്ട് വിവരങ്ങളും അടക്കം ഇ.ഡി ചോദിച്ചറിഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നേരത്തെ കെ.എം.ഷാജിയുടെ ഭാര്യ ആശയുടെ മൊഴിയും ഇ.ഡി രോഖപ്പെടുത്തിയിരുന്നു. ഷാജി ആശയുടെ പേരില്‍ നിര്‍മ്മിച്ച വേങ്ങേരയിലെ മൂന്ന് നില വീടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും, 10 വര്‍ഷത്തെ ബാങ്ക് ഇടപാട് വിവരങ്ങളും ആശ ഇ.ഡിക്ക് കൈമാറിയിരുന്നു.

Second Day ED Questioned KM Shaji MLA For 16 Hours

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT