Around us

‘അകത്തിരിക്കാന്‍ പറഞ്ഞപ്പോള്‍ അവള്‍ വീട്ടിനുള്ളിലേക്ക് പോയി, തുണി കഴുകി വന്നപ്പോള്‍ കാണാനില്ല’; നെഞ്ചുതകര്‍ന്ന് അമ്മ

THE CUE

കൊല്ലം നെടുമണ്‍കാവില്‍ കാണാതായ ഏഴുവയസ്സുകാരിക്കായി തിരച്ചില്‍ തുടരുന്നു. ധനേഷ് ഭവനത്തില്‍ പ്രദീപ് ധന്യ ദമ്പതികളുടെ മകള്‍ ദേവനന്ദയെയാണ് കാണാതായത്. വാക്കനാട് സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. പതിനൊന്ന് മണിയോടെയാണ് കുഞ്ഞിനെ കാണാതായതെന്ന് അമ്മ ധന്യ പറയുന്നു. തുണികഴുകാന്‍ പോകുമ്പോള്‍ കുട്ടി വീട്ടില്‍ കളിക്കുന്നുണ്ടായിരുന്നു. കുട്ടിയെ ഹോളിലിരുത്തി കതക് അടച്ച ശേഷമാണ് അലക്കാന്‍ പോയത്. എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോള്‍ മകള്‍ തന്റെയടുത്തേക്ക് വന്നു. അപ്പോള്‍ അകത്ത് പോയിരിക്കാന്‍ പറഞ്ഞു.

അകത്ത് പോകുന്നത് കണ്ടതാണ്. എന്നാല്‍ തിരികെ വന്നപ്പോള്‍ മകള്‍ അവിടെയില്ലായിരുന്നു. വാതില്‍ പകുതി തുറന്നുകിടക്കുകയുമായിരുന്നു. ഈ സമയം അസ്വാഭാവികമായി ഒന്നും സംഭവിച്ചതായി തോന്നിയില്ല. വീടിന് സമീപത്ത് വാഹനങ്ങള്‍ വന്ന ശബ്ദമൊന്നും കേട്ടില്ലെന്നും ധന്യ പറയുന്നു. വീടിന് പുറത്തോ റോഡിലോ കുട്ടി കളിക്കാന്‍ പോകാറില്ല. മറ്റ് വീടുകളിലേക്കും തനിച്ച് പോകാറില്ല. കളിക്കുകയാണെങ്കില്‍ അകത്തോ മുറ്റത്തോ ഉണ്ടാകാറുണ്ടെന്നും ധന്യ പറയുന്നു.

ദേവനന്ദയുടെ അച്ഛന്‍ പ്രദീപ് മസ്‌കറ്റിലാണ്. അതേസമയം കുഞ്ഞിനെ തിരികെകിട്ടിയെന്ന വാര്‍ത്ത വ്യാജമാണെന്ന്‌ പൊലീസ് അറിയിച്ചു. കുട്ടിയെ കണ്ടെത്തിയിട്ടില്ലെന്ന വിവരം വ്യാഴാഴ്ച 2.50 നാണ് പൊലീസ് ദ ക്യുവിനോട് സ്ഥിരീകരിച്ചത്. നാട്ടുകാരും പരിസര പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തി വരികയാണ്. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ സമീപത്തെ പുഴയിലും തിരച്ചില്‍ നടത്തി. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 7293517282,7356403924 നമ്പറുകളില്‍ ബന്ധപ്പെടുക.

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT