Around us

ക്വാറിവിരുദ്ധ സമരസമിതി നേതാവിനെ വെട്ടിപരിക്കേല്‍പ്പിച്ചതിന് പിന്നില്‍ എസ്ഡിപിഐയെന്ന് കുടുംബം 

THE CUE

കോഴിക്കോട് എലിയോറമല ക്വാറിവിരുദ്ധ സമരസമിതി വൈസ് പ്രസിഡന്റ് ഷാജിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെന്ന് സഹോദരന്‍. സമരസമിതി മുമ്പ് നടത്തിയിരുന്ന പരിപാടിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെത്തുകയും വാക്ക് തര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിന്റെ പ്രതികാരമാണ് അക്രമത്തിന് കാരണമെന്ന് ഷാജിയുടെ സഹോദരന്‍ സതീഷ് 'ദ ക്യു' വിനോട് പ്രതികരിച്ചു.

കഴിഞ്ഞ ഒരു വര്‍ഷമായി എലിയോറമലിയില്‍ ക്വാറിവിരുദ്ധ സമരം നടക്കുന്നുണ്ട്. സമരസമിതിയുടെ വൈസ് പ്രസിഡന്റാണ് ഷാജി. സമരസമിതി മുമ്പ് നടത്തിയ ഒരു പൊതുപരിപാടിയില്‍ എത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുമായി വാക്ക് തര്‍ക്കമുണ്ടായിരുന്നുവെന്ന് സതീഷ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയില്‍ ഓട്ടോ ഡ്രൈവറായ ഷാജിയെ ഒരാള്‍ ഓട്ടത്തിനായി വിളിച്ചു. പറവൂര്‍ ബസാറില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ രണ്ട് ബൈക്കിലായി നാല് പേര്‍ പിന്തുടര്‍ന്നു എത്തുകയും അഞ്ച് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. മര്‍ദനത്തിനിടയില്‍ നീ ഞങ്ങളുടെ പ്രവര്‍ത്തകനെ അക്രമിച്ചില്ലേ എന്നവര്‍ ചോദിച്ചു
.സതീഷ്

അക്രമത്തില്‍ ഷാജിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. താടിയെല്ല് തകര്‍ന്നു. ക്രൂര മര്‍ദ്ദനത്തില്‍ നാല് പല്ലുകള്‍ കൊഴിഞ്ഞു. ചേവായുര്‍ പൊലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ നല്‍കി. പരാതിയുടേ മേല്‍ അന്വേഷണം നടന്ന് വരികയാണെന്നും വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും ചേവായുര്‍ പൊലീസ് പറഞ്ഞു.

ആക്രമണത്തില്‍ പ്രതിഷേധിച്ചു കൊണ്ട് ഒക്ടോബര്‍ 15ന് വൈകുന്നേരം 4.30 മണിക്ക് കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പൊതുയോഗം സംഘടിപ്പിക്കുമെന്ന് സമരസമിതി അറിയിച്ചു.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT