Around us

കുട്ടികള്‍ക്കായി പ്രത്യേകം തയ്യാറെടുപ്പുകള്‍, നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നു

നവംബര്‍ ഒന്നുമുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമായത്. കൊവിഡ് പ്രതിസന്ധിയെതുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ ഒന്നര വര്‍ഷത്തിന് ശേഷമാണ് തുറക്കാനൊരുങ്ങുന്നത്.

10, പ്ലസ് ടു ക്ലാസുകളും ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളും നവംബര്‍ ഒന്നിന് തുറക്കും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസുകളും ആരംഭിക്കും.

15 ദിവസം മുന്‍പ് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കണം. എല്ലാ സ്‌കൂളുകളിലും മാസ്‌കുകള്‍ കരുതണം, കുട്ടികള്‍ക്കായി പ്രത്യേകം മാസ്‌കുകള്‍ തയ്യാറാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കാന്‍ പ്രത്യേകം ക്രമീകരണം ഒരുക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഒക്ടോബര്‍ 18 മുതല്‍ കോളേജുകളില്‍ ക്ലാസുകള്‍ ആരംഭിക്കും. വാക്‌സിന്‍ എടുത്ത വിദ്യാര്‍ത്ഥികളുമായി എല്ലാ ക്ലാസുകളും തുറക്കാമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

ബിരുദ,ബിരുദാനന്തര അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കോളേജുകളില്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT