Around us

വരയിലൂടെ കരുതലുമായി വിദ്യാര്‍ഥികള്‍; സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കായി ഫാബ്രിക് പെയിന്റ് ചെയ്ത സാരികള്‍ വിറ്റഴിച്ച് സമാഹരിച്ചത് 2 ലക്ഷം

ഭിന്നശേഷിക്കാരും രോഗികളുമായ കുട്ടികള്‍ക്ക് വരയിലൂടെ പുഞ്ചിരിയും സൗഹൃദത്തിന്റെ കരുതലും പകര്‍ന്ന് തൃശൂര്‍ ഹരിശ്രീ സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ഫാബ്രിക് പെയ്ന്റിങ് പരിശീലിച്ച് അത് ഡിസൈനര്‍ സാരികളിലേക്ക് പകര്‍ത്തി വില്‍പന നടത്തി സമാഹരിച്ച രണ്ട് ലക്ഷം രൂപ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഭിന്നശേഷിക്കാരായ കൂട്ടുകാരുടെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കി. കാന്‍സറടക്കമുള്ള മാരക രോഗങ്ങള്‍ ബാധിച്ച് ദുരിതമനുഭവിക്കുന്ന കുട്ടികളുടെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സൊലേസ് എന്ന സന്നദ്ധ സംഘടനയ്ക്കാണ് കുട്ടികള്‍ സമാഹരിച്ച തുക കൈമാറിയത്.

ഹരിശ്രീ സ്‌കൂളിലെ ഏഴു മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ ചിത്രകലയില്‍ അഭിരുചിയുള്ള തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളാണ് വീവിങ് സ്മൈല്‍സ് എന്ന പേരിട്ട പരിപാടിയില്‍ പങ്കെടുത്തത്. പ്രമുഖ ഫാഷന്‍ ഡിസൈനര്‍ അഞ്ജലി വര്‍മയും ഹരിശ്രീ സ്‌കൂളും ചേര്‍ന്നാണ് വിദ്യാര്‍ഥികള്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചത്. ഒരു മാസത്തോളം നീണ്ട പരിശീലനത്തിന് ശേഷം കുട്ടികള്‍ പെയിന്റെ ചെയ്ത സാരികള്‍ക്ക് ഇന്നലെ സ്‌കൂളില്‍ വില്‍പനയ്ക്കു വെയ്ക്കുകയും വിവരമറിഞ്ഞ നാട്ടുകാര്‍ സാരികള്‍ വാങ്ങാനെത്തുകയും ചെയ്തു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ അടക്കമുള്ള ഫാഷന്‍ ഡിസൈന്‍ കോളെജുകളില്‍ നിന്നുള്ള ഡിസൈനര്‍മാരാണ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയത്. ഓര്‍ഗന്‍സ, മള്‍ബറി ടിഷ്യൂ സാരിത്തുണികളിലാണ് വിദ്യാര്‍ത്ഥികളുടെ കരവിരുത് തെളിഞ്ഞത്. കുട്ടികള്‍ സഹാനുഭൂതിയും അനുകമ്പയും മനുഷ്യത്വത്തിലൂന്നിയ സാമൂഹിക ബോധവും വളര്‍ത്തുന്നതിനാണ് ഈ ഡിസൈന്‍ ശില്‍പ്പശാലയും മേളയും സംഘടിപ്പിച്ചതെന്ന് ഹരിശ്രീ വിദ്യാ നിധി സ്‌കൂള്‍ സ്ഥാപക നളിനി ചന്ദ്രന്‍ പറഞ്ഞു. ഏഴു ജില്ലകളിലായി രണ്ടായിരത്തോളം കുട്ടികളാണ് സൊലേസിന്റെ സാന്ത്വന പരിചരണത്തില്‍ ഇപ്പോഴുള്ളത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT