Around us

വിദ്വേഷ പ്രസംഗം ഡല്‍ഹി കലാപത്തിന് കാരണമായെന്ന് അംഗീകരിക്കുന്നത് മണ്ടത്തരമെന്ന് തുഷാര്‍ മേത്ത;നിങ്ങള്‍ അംഗീകരിക്കേണ്ടെന്ന് സുപ്രീംകോടതി

ഡല്‍ഹി കലാപത്തിന് ഇടയാക്കിയ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതില്‍ സുപ്രീംകോടതിയുടെ വിമര്‍ശനം. ഹൈക്കോടതി കേസ് പരിഗണിച്ച രീതിക്കെതിയെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും വെള്ളിയാഴ്ച തന്നെ പരിഗണിക്കണമെന്ന് സുപ്രീംകോടതി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേസുകള്‍ വെള്ളിയാഴ്ച പരിഗണിക്കണമെന്ന നിര്‍ദേശത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. വിദ്വേഷ പ്രസംഗം കലാപത്തിന് കാരണമായെന്ന് അംഗീകരിക്കുന്നത് മണ്ടത്തരമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. നിങ്ങള്‍ അംഗീകരിക്കേണ്ടതില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി.

തിങ്കളാഴ്ച വരെ സമയം അനുവദിക്കണമെന്ന് തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. നിലവില്‍ ഡല്‍ഹിയില്‍ പ്രശ്‌നങ്ങളില്ലെന്നും ചൂണ്ടിക്കാട്ടി. കോടതി ഇടപെടരുതെന്നല്ല ഇതിനര്‍ത്ഥമെന്ന് ചീഫ്ജസ്റ്റിസ് മറുപടി നല്‍കി. ഉത്തരവ് എഴുതുന്നതിനിടയില്‍ ഇടപെടരുതെന്നും നിര്‍ദേശിച്ചു.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT