Around us

സായി ടീച്ചറെ ട്രോളിയവര്‍ ഇതുകൂടി അറിയണം ; ശമ്പളമില്ലാതിരുന്നിട്ടും നൃത്താഭ്യാസത്തിലൂടെ സ്വരൂപിച്ചത് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

ഇതുവരെ ശമ്പളം ഇല്ലാതിരുന്നിട്ടും നൃത്താഭ്യാസത്തിലൂടെ സ്വരുക്കൂട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തയ്യാറായതിലും സായി ശ്വേത ടീച്ചറിന് പ്രശംസ. വിക്ടേര്‍സ് ചാനലിലൂടെ ഒന്നാം ക്ലാസ് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ആയി ക്ലാസ് എടുത്ത് ഒറ്റനാള്‍ കൊണ്ട് മലയാളികളുടെ ഹൃദയം കവര്‍ന്ന അധ്യാപികയാണ് സായി ശ്വേത. അതേസമയം തന്നെ അവരുടെ ക്ലാസിന്റെ വീഡിയോ ഉപയോഗിച്ച് നിരവധി പേര്‍ ടീച്ചറെ ട്രോളിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ പരിഹസിക്കുന്നവര്‍ ഇതുകൂടി അറിയണമെന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ കുറിക്കുന്നത്. അംഗീകാരം കാത്തിരിക്കുന്ന എയ്ഡഡ് സ്‌കൂള്‍ അധ്യാപികയാണ് സായി ശ്വേത. ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. ഏപ്രില്‍ 29 ന് അവര്‍ തന്നെ ഇക്കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു. ശമ്പളം എന്നെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ്. എങ്കിലും ഈ മഹാമാരിയുടെ സാഹചര്യത്തില്‍, നൃത്തം പഠിപ്പിച്ച് സ്വരൂപിച്ച തുക താന്‍ സര്‍ക്കാരിലേക്ക് പൂര്‍ണ്ണമനസ്സോടെ നല്‍കുന്നുവെന്നാണ് സായി കുറിച്ചത്.

അന്നത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അഭിമാനത്തോടെ പറയട്ടെ, ഞാനും അധ്യാപികയാണ്. എയ്ഡഡ് സ്‌കൂളില്‍ അംഗീകാരം കാത്തിരിക്കുന്നു. ശമ്പളം എന്നെങ്കിലും കിട്ടുമെന്ന പ്രതീക്ഷയില്‍. എങ്കിലും ഈ മഹാമാരിയുടെ സാഹചര്യത്തില്‍ ഞാന്‍ നൃത്തം പഠിപ്പിച്ച് സ്വരൂപിച്ച തുക സര്‍ക്കാരിലേക്ക് നല്‍കുന്നു. പൂര്‍ണമനസ്സോടെ..

കോഴിക്കോട് ചോമ്പാല്‍ സബ്ജില്ലയില്‍പ്പെടുന്ന വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂര്‍ വിവിഎല്‍പി സ്‌കൂളിലെ അധ്യാപികയാണ് സായി ശ്വേത. ഇവിടെ പഠിപ്പിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായിട്ടേയുള്ളൂ. അധ്യാപകക്കൂട്ടം വാട്ട്‌സ് ആപ്പ് ഗ്രുപ്പിലും അതേ പേരിലുള്ള ബ്ലോഗിലും പോസ്റ്റ് ചെയ്ത കഥയുടെ വീഡിയോ കണ്ട അധികൃതര്‍ സായി ശ്വേതയെ ഓണ്‍ലൈന്‍ ക്ലാസിനായി തെരഞ്ഞെടുക്കുകയായിരുന്നു. നാല് ദിവസം മുന്‍പാണ് ക്ലാസ് ചിത്രീകരിച്ചത്. അത്രമേല്‍ മികച്ച അവതരണത്തിലൂടെയാണ് ടീച്ചര്‍ ആളുകളുടെ ഹൃദയത്തില്‍ ഇടം നേടിയത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മുതുവടത്തൂര്‍ സ്വദേശി ദിലീപാണ് ഭര്‍ത്താവ്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT