Around us

'ബിന്ദു കൃഷ്ണ ബി.ജെ.പി ഏജന്റ്, പേയ്‌മെന്റ് റാണി', പുറത്താക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് പോസ്റ്ററുകള്‍

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ യു.ഡി.എഫിലും കോണ്‍ഗ്രസിലും നേതൃത്വത്തിനെതിരെ പരസ്യപ്രതികരണവും വിമര്‍ശനവും വന്നിരുന്നു. കൊല്ലത്ത് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ബി.ജെ.പി ഏജന്റാണെന്നാണ് പോസ്റ്ററിലെ ആരോപണം. ജില്ലാ കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നിലും ആര്‍.എസ്.പി ഓഫീസിന് മുന്നിലുമാണ് സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്ററുകള്‍.

പേയ്‌മെന്റ് റാണിയാണ് ബിന്ദുകൃഷ്ണയെന്നും ബിന്ദു കൃഷ്ണയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും പോസ്റ്ററിലുണ്ട്. ഇന്നലെ രാത്രിയോടെയാണ് കൊല്ലം നഗരത്തില്‍ വിവിധയിടങ്ങളിലായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

save congress poster against kollam dcc president bindu krishna

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT