Around us

30 വര്‍ഷം മുമ്പത്തെ കസ്റ്റഡിമരണ കേസില്‍ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം, മോദി സര്‍ക്കാര്‍ വേട്ടയാടലിനൊടുവില്‍ എതിരായി കോടതി വിധിയും

THE CUE

30 വര്‍ഷം മുമ്പ് നടന്ന കസ്റ്റഡി മരണ കേസില്‍ മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഗുജറാത്തിലെ ജാം നഗര്‍ കോടതി. സഞ്ജീവ് ഭട്ടിനൊപ്പം പ്രവീണ്‍ സിംഗ് ജാല എന്ന പൊലീസുകാരനും കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. 1990 നവംബറില്‍ ജാംനഗറില്‍ സഞ്ജീവ് ഭട്ട് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായിരിക്കെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിതനായി പ്രഭുദാസ് മാധവ്ജി വൈഷണവി എന്ന ആള്‍ ആശുപത്രിയില്‍ മരിച്ച സംഭവത്തിലാണ് നടപടി.

ഭാരത് ബന്ദില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് 133 പേരെ ഭട്ടും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തിരുന്നു. അതിലരാളായിരുന്നു കൊല്ലപ്പെട്ട വൈഷ്ണവി. 9 ദിവസമാണ് ഇയാള്‍ കസ്റ്റഡിയിലുണ്ടായിരുന്നത്. ആശുപത്രിയില്‍ വൃക്ക സംബന്ധമായ തകരാറുകളാലായിരുന്നു മരണം. കസ്റ്റഡി മര്‍ദ്ദനമാണ് മരണത്തിന് കാരണമെന്നാണ് കണ്ടെത്തല്‍.

കേസില്‍ പുതിയ 11 സാക്ഷികളെ വിസ്തരിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് നല്‍കിയ ഹര്‍ജി കഴിഞ്ഞ ആഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. 300 സാക്ഷികള്‍ കേസിലുണ്ടെങ്കിലും വിചാരണ വേളയില്‍ 32 പേരെ മാത്രമാണ് വിസ്തരിച്ചതെന്നും പ്രധാനപ്പെട്ട സാക്ഷികളെ വിട്ടുപോയെന്നുമായിരുന്നു ഭട്ടിന്റെ ഹര്‍ജി. കസ്റ്റഡി മര്‍ദ്ദനമുണ്ടായിട്ടില്ലെന്ന സാക്ഷികളുടെ മൊഴികള്‍ വിചാരണ വേളയില്‍ ഒഴിവാക്കിയെന്നായിരുന്നു വാദം.

മോദി ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തിയ സഞ്ജീവ് ഭട്ട് കഴിഞ്ഞ കുറേ നാളുകളായി മറ്റൊരു കേസില്‍ തടവറയിലായിരുന്നു. ഗുജറാത്തിലെ മോദി സര്‍ക്കാരിനെതിരെ പോരാടി സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്.

2002 ലെ ഗുജറാത്ത് കലാപത്തിന് പിന്നില്‍ നരേന്ദ്ര മോദിയുടെ ഇടപെടലുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് സഞ്ജീവ് ഭട്ട് വാര്‍ത്തയില്‍ നിറയുന്നത്. ഗോന്ധ്ര സംഭവത്തിന് ശേഷം അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും, ഹിന്ദുക്കള്‍ക്ക് അവരുടെ രോഷം പ്രകടിപ്പിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യം സുപ്രീം കോടതിയില്‍ സത്യവാങ് മൂലത്തില്‍ സഞ്ജീവ് ഭട്ട് പറയുകയും ചെയ്തു.

2011ല്‍ അനുവാദമില്ലാതെ അവധിയെടുത്തെന്നും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തെന്നും ആരോപിച്ച് സഞ്ജീവ് ഭട്ടിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് ഡിസ്മിസ് ചെയ്യുകയും ചെയ്തു.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT