Around us

സനില്‍ ഫിലിപ്പ് മാധ്യമ പുരസ്‌കാരം വൈശാഖ് കൊമാട്ടിലിന് 

THE CUE

ടെലിവിഷന്‍ മാധ്യമ രംഗത്ത് സജീവമായിരുന്ന സനില്‍ ഫിലിപ്പിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രഥമ സനില്‍ ഫിലിപ്പ് മാധ്യമ പുരസ്‌കാരം വൈശാഖ് കൊമാട്ടിലിന്. കേരളത്തിന്റെ ഉള്ളിലുറങ്ങിക്കിടക്കുന്ന ജാതിബോധത്തെ പുറത്തേക്ക് വലിച്ചിട്ട കെവിന്‍ കൊലക്കേസ് വാര്‍ത്തകള്‍ക്ക് വേണ്ടിയുള്ള നിരന്തര പരിശ്രമത്തിനാണ് പുരസ്‌കാരമെന്ന് ജൂറി അറിയിച്ചു. മനോരമാ ന്യൂസിലെ മാധ്യമപ്രവര്‍ത്തകനാണ് വൈശാഖ്. ഏഷ്യാനെറ്റ് ന്യൂസിലെ ജോഷി കുര്യന് പ്രത്യക പരാമര്‍ശവും ലഭിച്ചു.

പുരോഗമന സമൂഹമെന്ന് അവകാശപ്പെടുമ്പോഴും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് മടിയില്ലാത്ത ഹീനമനസുകളുടെ ഉടമകളാണ് മലയാളികളെന്ന് വ്യക്തമാക്കിയ വാര്‍ത്താ പരമ്പരയ്ക്കാണ് ജോഷി കുര്യന് പുരസ്‌കാരം. ജൂറി ചെയര്‍മാനായ എഴുത്തുകാരന്‍ സക്കറിയയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ സി എല്‍ തോമസ്, ചലച്ചിത്ര പ്രവര്‍ത്തക ബീനാ പോള്‍ എന്നിവരും ജൂറി അംഗങ്ങളായിരുന്നു. ജൂണ്‍ 29ന് കോട്ടയത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും. മന്ത്രി എം എം മണിയാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.

സാധാരണ മനുഷ്യരുടെ പ്രശ്നങ്ങളും അവരുടെ കഷ്ടപ്പാടുകളും പല തരത്തിലുള്ള ജീവിത പ്രതിസന്ധികളും ഇന്നത്തെ ടെലിവിഷന്‍ ജേണലിസത്തിലേക്ക് വേണ്ടത്ര കടന്നുവരുന്നില്ലെന്ന് സക്കറിയ അഭിപ്രായപ്പെട്ടു. അതിന് സെന്‍സേഷണല്‍ സ്വഭാവമില്ലാത്തതാണ് അവഗണിക്കാന്‍ കാരണം. അപകടമുണ്ടാവുകയോ, കൊലപ്പെടുത്തുകയോ ചെയ്യുമ്പോഴാണ് ഇവര്‍ പരിഗണിക്കപ്പെടുന്നത്. രാഷ്ട്രീയമാണ് ചാനലുകളുടെ മുഴുവന്‍ സമയവും കവര്‍ന്നെടുക്കുന്നത്. ഹ്യൂമന്‍ ഇന്ററസ്റ്റഡ് സ്റ്റോറി എന്ന് നിര്‍മ്മിച്ചെടുക്കുന്നതല്ലാതെ പൗരന്റെ പ്രശ്നങ്ങള്‍ പത്രങ്ങളിലും ടെലിവിഷനിലും കുറവാണെന്നും സക്കറിയ അഭിപ്രായപ്പെട്ടു. ന്യൂസ് 18 കേരളയിലെ മാധ്യമ പ്രവര്‍ത്തകനായിരുന്നു സനില്‍ ഫിലിപ്പ്. ജയ്ഹിന്ദ് ടിവി, റിപ്പോര്‍ട്ടര്‍ ടിവി എന്നീ ചാനലുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT