Around us

സാനിയ മിര്‍സയെ പി ടി ഉഷയാക്കി ഫ്‌ളക്‌സ്‌ബോര്‍ഡ് ; ആന്ധ്ര സര്‍ക്കാരിന് ട്രോള്‍ 

THE CUE

സാനിയ മിര്‍സയെ പിടി ഉഷയാക്കി ആന്ധ്ര പ്രദേശ് സര്‍ക്കാരിന്റെ ഫ്‌ളക്‌സ്‌ബോര്‍ഡ്. ദേശീയ കായിക ദിനാഘാഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങിനായി ഫ്‌ളക്‌സ്‌ബോര്‍ഡ് ഒരുക്കിയപ്പോഴാണ് വന്‍ അബദ്ധം പിണഞ്ഞത്. 2014 മുതല്‍ ദേശീയ തലത്തില്‍ മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിക്കുന്നതാണ് ചടങ്ങ്. ഫ്‌ളക്‌സില്‍ സാനിയ മിര്‍സയുടെ ചിത്രത്തിനൊപ്പം പിടി ഉഷ എന്ന് പേര് പതിക്കുകയായിരുന്നു.

ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗ്‌മോഹന്‍ റെഡ്ഡിയുടെയും കായിക മന്ത്രി അവന്തി ശ്രീനിവാസിന്റെയും ചിത്രങ്ങള്‍ സഹിതമാണ് ഫ്‌ളക്‌സ്. ചടങ്ങിന്റെ വേദിക്ക് സമീപമായിരുന്നു ഇത്തരത്തില്‍ കൂറ്റന്‍ ഫ്‌ളക്‌സ് സ്ഥാപിച്ചത്. ഇതോടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിഴവിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി.

സാനിയയെയും പിടി ഉഷയെയും തിരിച്ചറിയാത്തവര്‍ എങ്ങിനെ സംസ്ഥാനത്തിന്റെ കായിക രംഗം പരിപോഷിപ്പിക്കുമെന്ന് ചോദിച്ച് നിരവധി പേര്‍ ചിത്രം തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചു. പിടി ഉഷയാണോ സാനിയയാണോ മികച്ച താരമെന്ന് സംശയമുള്ളതിനാലാണ് ഇങ്ങനെയൊരു പിഴവ് സംഭവിച്ചതെന്നും ചിലര്‍ പരിഹസിച്ചു. വ്യാഴാഴ്ച നടക്കേണ്ട ചടങ്ങ് സംഭവം വിവാദമായതോടെ മാറ്റിയിട്ടുണ്ട്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT