Around us

'സന്ദീപിന് സിപിഎമ്മുമായി ഒരു ബന്ധവുമില്ല, വോട്ട് കൊടുക്കുന്നതും ബിജെപിക്ക്', ഇല്ലാത്തത് പറഞ്ഞാല്‍ കേസ് കൊടുക്കുമെന്നും സന്ദീപിന്റെ അമ്മ

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ക്ക് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് അമ്മ ഉഷ. മകന്‍ ബിജെപി പ്രവര്‍ത്തകനാണെന്നും, മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കിയാല്‍ കേസ് കൊടുക്കുമെന്നും ഉഷ കൈരളി ന്യൂസിനോട് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'തെരഞ്ഞെടുപ്പ് സമയത്ത് ബിജെി സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാന്‍ സന്ദീപ് മരിച്ച്കിടന്ന് പണി ചെയ്യും, വോട്ട് കൊടുക്കുന്നതും ബിജെപിക്കാണ്. അവന് സിപിഎമ്മുമായി ഒരു ബന്ധവുമില്ല.' ഉഷ പറഞ്ഞു.

ചില മാധ്യമങ്ങള്‍ സന്ദീപ് സിപിഎം പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ കൊടുത്ത വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും അമ്മ പറഞ്ഞു. ചാലയില്‍ അവന് ബിസിനസ് ഒന്നുമില്ല, ബിജെപിയുടെ മെമ്പറുമായി സന്ദീപിന് ബന്ധമുണ്ട്. അവര്‍ കേട്ടത് ശരിയായില്ല. ഏത് ചാനലായാലും ഇല്ലാത്ത കാര്യം പറഞ്ഞാല്‍ കേസ് കൊടുക്കും. ഇല്ലാത്ത കാര്യം എന്തിനാണ് വലിച്ചിഴയ്ക്കുന്നതെന്നും ഉഷ ചോദിച്ചു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT