Around us

കള്ളം പറയുകയും അലറിവിളിക്കുയും അരുത്; അധികൃതര്‍ ചാനല്‍ പൂട്ടും; രൂക്ഷവിമര്‍ശനവുമായി സല്‍മാന്‍ഖാന്‍

ടിആര്‍പി റേറ്റിംഗില്‍ കൃത്രിമം കാണിച്ച ചാനലുകളെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ സല്‍മാന്‍ ഖാന്‍. ചാനലുകളുടെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. കള്ളം പറയുകയോ അലറിവിളിക്കുകയോ ചെയ്യരുത്. അങ്ങനെ ചെയ്താല്‍ അധികൃതര്‍ ചാനല്‍ പൂട്ടുമെന്ന് സല്‍മാന്‍ഖാന്‍ പറഞ്ഞു. ബിഗ് ബോസ് പരിപാടിയിലായിരുന്നു സല്‍മാന്‍ഖാന്‍ വിമര്‍ശനം തുറന്ന് പറഞ്ഞത്.

ബിഗ് ബോസ് ഉള്‍പ്പെടെ ഏത് ഷോയും ശരിയായ രീതിയില്‍ മത്സരിക്കണം. സത്യസന്ധത കാണിക്കണം. റേറ്റിംഗിന് വേണ്ടി ഏത് വഴിയും തെരഞ്ഞെടുക്കരുതെന്നും ചാനലുകളുടെ പേരെടുത്ത് പറയാതെ സല്‍മാന്‍ഖാന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സുശാന്ത് സിംഗ് രജപുതിന്റെ മരണത്തിന് ശേഷം സല്‍മാന്‍ഖാനെതിരെ അര്‍ണാബ് ഗോസ്വാമി നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്നു. മയക്കുമരുന്ന് കേസില്‍ താരങ്ങളെ ചോദ്യം ചെയ്യുമ്പോള്‍ സല്‍മാന്‍ ഖാന്‍ പ്രതികരിക്കാതെ എവിടെ പോയെന്നായിരുന്നു അര്‍ണാബ് ഗോസ്വാമി ചോദിച്ചത്. അര്‍ണാബിനെതിരെ സല്‍മാനെ പിന്തുണയ്ക്കുന്നവര്‍ കാമ്പെയിന്‍ നടത്തിയിരുന്നു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT