Around us

സജി ചെറിയാന്റെ സ്റ്റാഫുകള്‍ക്ക് പുനര്‍നിയമനം; മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം കൂട്ടി

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം കൂട്ടി. മുന്‍ മന്ത്രി സജി ചെറിയാന്റെ ഓഫീസിലെ അഞ്ച് സ്റ്റാഫുകളെയാണ് റിയാസ് അടക്കമുള്ള മറ്റു മന്ത്രിമാരുടെ ഓഫീസുകളില്‍ നിയമിച്ചത്.

ഇതോടെ മുഹമ്മദ് റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം 28 ആയി. മന്ത്രി റിയാസിന് പുറമെ മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്ക് ബാക്കിയുള്ള സ്റ്റാഫിനെ പുനര്‍വിന്യസിച്ചിട്ടുണ്ട്. കായികം, യുവജനകാര്യം, സഹകരണ വകുപ്പുകളിലേക്കാണ് സ്റ്റാഫുകളെ നിയമിച്ചത്.

സജി ചെറിയാന്റെ സ്റ്റാഫിന് ജോലിയും പെന്‍ഷനും ഉറപ്പാക്കുന്നതിനാണ് നടപടിയെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. സജി ചെറിയാന്‍ രാജിവെച്ചതിന് പിന്നാലെ പേഴ്‌സണല്‍ സ്റ്റാഫിനെ പിരിച്ചുവിട്ടിരുന്നു. ഇപ്പോള്‍ പുനര്‍നിയമിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കുന്നില്ല.

സജി ചെറിയാന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന വി വി സൈനനെ മുഹമ്മദ് റിയാസിന്റെ ഓഫീസിലും സമാന പോസ്റ്റിലആണ് നിയമിച്ചത്. ഇതിന് പുറമെ ക്ലര്‍ക്കുമാരായിരുന്ന കെ സവാദ് സഞ്ജയന്‍, എം.ആര്‍ എന്നിവരെയും ഓഫീസ് അറ്റന്ററുമാരായി വിഷ്ണു പി., ജിബിന്‍ ഗോപിനാഥ് എന്നിവരെയുമാണ് നിയമിച്ചത്.

മുഹമ്മദ് റിയാസിന് പുറമെ മന്ത്രി അബ്ദുറഹിമാന്‍, മന്ത്രി വാസവന്‍ എന്നിവര്‍ക്കാണ് സ്റ്റാഫിനെ അനുവദിച്ചത്. പേഴ്‌സണല്‍ സ്റ്റാഫിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിവാദം നേരത്തെ ഉയര്‍ന്നിരുന്നു. ഗവര്‍ണര്‍ ഉള്‍പ്പെടെ ഈ വിഷയം ശക്തമായി ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പിരിച്ചുവിട്ടവരെ വീണ്ടും നിയമിച്ചുകൊണ്ടുള്ള നടപടി വന്നത്.

സൈജു കുറുപ്പ്, രജീഷ് പരമേശ്വരന്‍ ചിത്രം, 'ആരം' തിയറ്ററുകളില്‍

സ്ക്രീനിൽ ചിരിയുത്സവം തീർക്കാൻ "അവറാച്ചൻ ആൻഡ് സൺസ്"; ട്രെയിലർ പുറത്തിറങ്ങി, ചിത്രം ഒക്ടോബർ 2 മുതൽ തിയേറ്ററുകളിൽ

‘ഒറിജിനൽ’ സിനിമയിലെ രണ്ടാം ഗാനം ‘ബിഗ് ബാങ്’ പുറത്തിറങ്ങി; ശ്രീനാഥ് ഭാസി പാടിയ പാട്ട് തരംഗമാകുന്നു

ഫഹദ് ഫാസിലിനെ നായകനാക്കി എസ്. എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ'ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.

അന്വേഷണവും ദുരൂഹതകളുമായി സൈജു കുറുപ്പ്; ‘ആരം’ സെപ്റ്റംബർ 25 മുതൽ തിയേറ്ററുകളിൽ

SCROLL FOR NEXT