Around us

തെറ്റൊന്നും പറഞ്ഞില്ലല്ലോ, എല്ലായിടത്തും ചതിക്കുഴികളുണ്ട്, വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് സജി ചെറിയാന്‍

ദത്ത് വിവാദത്തില്‍ അനുപമയെക്കുറിച്ചോ ഭര്‍ത്താവ് അജിത്തിനെക്കുറിച്ചോ താന്‍ തെറ്റായൊന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. താന്‍ ആരുടെയും പേര് പറഞ്ഞിട്ടില്ല. പെണ്‍കുട്ടികള്‍ ശക്തരായി നില്‍ക്കണം എന്നാണ് താന്‍ പറഞ്ഞതെന്നും സജി ചെറിയാന്‍ വിശദീകരിച്ചു.

ഒരു രക്ഷിതാവ് എന്ന നിലയിലാണ് തന്റെ അഭിപ്രായ പ്രകടനം. തന്റെ നാട്ടിലും ഇത്തരം സംഭവങ്ങളുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു. താന്‍ പറഞ്ഞത് സത്യസന്ധമായാണ് എന്നും എല്ലായിടത്തും ചതിക്കുഴികള്‍ ഉണ്ടെന്നും സജി ചെറിയാന്‍ വ്യക്തമാക്കി

പഠിപ്പിച്ച് വളര്‍ത്തി വലുതാക്കിയ മക്കള്‍ രണ്ടും മൂന്നും മക്കളുള്ള ഒരുവനെ പ്രേമിച്ച് പോകുമ്പോള്‍ രക്ഷിതാക്കള്‍ക്കുള്ള പ്രയാസം മനസിലാക്കണമെന്നായിരുന്നു സജി ചെറിയാന്റെ വിവാദ പരാമര്‍ശം.

വനിതാ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന 'സമം' പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യംപസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തനിക്ക് മൂന്ന് പെണ്‍കുട്ടികളായത് കൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നും മന്ത്രി പറഞ്ഞു.

''കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികളുണ്ടാകുക. പിന്നീട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക. അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കികൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലിലേക്ക് പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല.

തനിക്ക് മൂന്ന് പെണ്‍കുട്ടികളായത് കൊണ്ടാണ് ഇത് പറയുന്നത്. പഠിപ്പിച്ച് വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്. അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാകും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാകുക,'' എന്നാണ് സജി ചെറിയാന്‍ പറഞ്ഞത്.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

സരിനായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു: സൗമ്യ സരിന്‍

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT