Around us

'പ്രശ്‌നങ്ങളില്ലാത്ത കുടുംബമില്ല', വിജയ് നിയമനടപടി സ്വീകരിച്ച വിഷയത്തില്‍ പിതാവ്

മാതാപിതാക്കള്‍ക്കെതിരെ നടന്‍ വിജയ് കോടതിയെ സമീപിച്ച വിഷയത്തില്‍ പ്രതികരണവുമായി പിതാവ് എസ്.എ.ചന്ദ്രശേഖര്‍. പ്രശ്‌നങ്ങളില്ലാത്ത കുടുംബമില്ലെന്നും, എല്ലാ വീടുകളിലും അച്ഛനും മകനും തമ്മില്‍ വഴക്കുണ്ടാകാറുണ്ട്, അത് പരിഹരിക്കുകയും ചെയ്യുമെന്നായിരുന്നു എസ്.എ.ചന്ദ്രശേഖര്‍ പറഞ്ഞത്.

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി തന്റെ പേരിലോ ഫാന്‍സ് ക്ലബ്ബിന്റെ പേരിലോ യോഗങ്ങള്‍ നടത്തുന്നതിനെതിരെയായിരുന്നു വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. വിജയിയുടെ മാതാപിതാക്കളായ എസ്.എ ചന്ദ്രശേഖര്‍, ശോഭ എന്നിവരടക്കം 11 പേര്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തത്.

പ്രശ്‌നങ്ങളില്ലാത്ത ഒരു കുടുംബവുമില്ലെന്നായിരുന്നു, വിജയ്‌യുടെ പരാതി സംബന്ധിച്ച ചോദ്യത്തിന് എസ.എ.ചന്ദ്രശേഖര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ മറുപടി. 'അച്ഛനും മകനും തമ്മില്‍ വഴക്കുണ്ടാകും, കുറച്ച് കഴിയുമ്പോള്‍ അത് ശരിയാവുകയും ചെയ്യും. പക്ഷെ ചില യൂട്യൂബ് ചാനലുകള്‍ വിജയ്‌യുടെ സ്വകാര്യ ജീവിതം ഉപയോഗിച്ച് പണമുണ്ടാക്കുകയാണ്. അത് സാരമില്ല, എന്റെ മകന്റെ പേരില്‍ അവര്‍ക്ക് കാഴ്ചക്കാരെ കിട്ടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്', ചന്ദ്രശേഖര്‍ പറഞ്ഞു.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT