Around us

കിറ്റെക്‌സ് ഇനി ഒരു രൂപ കേരളത്തില്‍ നിക്ഷേപിക്കില്ലെന്ന് സാബു എം.ജേക്കബ്, പൊട്ടക്കിണറ്റില്‍ വീണ തവളയാണ് കേരളം

വ്യവസായത്തിന്റെയും നിക്ഷേപത്തിന്റെയും കാര്യത്തില്‍ കേരളം പൊട്ടക്കിണറ്റിലെ തവളയാണന്ന് കിറ്റെക്‌സ് എം.ഡി. സാബു എം.ജേക്കബ്. തെലങ്കാനയുമായി ആയിരം കോടിയുടെ നിക്ഷേപ പദ്ധതിയില്‍ ഈ മാസം ഒപ്പിടുമെന്നും കിറ്റെക്‌സ് എം.ഡി. കിറ്റെക്‌സിനെതിരായ ഗൂഢാലോചനക്ക് തെളിവ് തരാമെന്നും സാബു ജേക്കബ്.

പൊട്ടക്കുളത്തിലെ തവളയുടെ അറിവ് വച്ചാണ് പലരും കിറ്റെക്‌സിനെ വിമര്‍ശിക്കുന്നതെന്ന് സാബു ജേക്കബ്. കമ്പനി നടത്തുന്ന തന്നെക്കാള്‍ അറിവ് പി.ടി തോമസിന് എങ്ങനെയാണ് കിറ്റെക്‌സിനെ കുറിച്ച് ഉള്ളതെന്നും സാബു എം.ജേക്കബ്. തെലങ്കാനയില്‍ മാലിന്യ സംസ്‌കരണം ഉള്‍പ്പെടെ സര്‍ക്കാര്‍ ഏറ്റെടുക്കാമന്ന് ഉറപ്പുനല്‍കിയെന്നും സാബു.

സാബു എം. ജേക്കബ് മാധ്യമങ്ങളോട്

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പരാതി കൊടുത്തപ്പോള്‍ തന്നെ റെയ്ഡ് നടത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. പരാതിക്ക് തെളിവുണ്ടോ എന്ന് നോക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് ഗൂഢാലോചനയാണ് കിറ്റെക്‌സിനെതിരെ നടന്നത്.

കമ്പനി പൂട്ടിക്കാന്‍ ആരൊക്കെ ശ്രമിച്ചുവെന്നതിനും ആസൂത്രിത ഗൂഢാലോചനക്കും തെളിവുണ്ട്്. കഴുത്തിന് പിടിച്ച് പുറത്താക്കാന്‍ ശ്രമിച്ചാല്‍ സഹിക്കാന്‍ ഞാന്‍ തയ്യാറല്ല, അടച്ചുപൂട്ടണമെങ്കില്‍ പൂട്ടും. മറ്റ് സംസ്ഥാനങ്ങളില്‍ എന്താണ് നടക്കുന്നതെന്ന് കേരളം അറിയുന്നില്ലെന്നും സാബു പരിഹസിച്ചു.

ഒരു സ്ഥാപനം കേരളത്തില്‍ നിന്ന് പോവുകയാണെന്ന് പറയുമ്പോള്‍ ഓഹരി വില ഉയര്‍ന്നത് കേരളം വ്യവസായ സൗഹൃദ സംസ്ഥാനം ആയത് കൊണ്ടാണോ എന്നും സാബു എം.ജേക്കബ്. 61 വന്‍കിട ഫാക്ടറികള്‍ കേരളത്തില്‍ നിന്ന് പ്രവര്‍ത്തനം നിര്‍ത്തി പോയിട്ടുണ്ട്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനം അല്ലെന്നും സാബു എം.ജേക്കബ്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT