Around us

കെഎസ്ആര്‍ടിസി ക്ലാസ് മുറിയാക്കാമെന്നത് നാസയെ വെല്ലുന്ന കണ്ടു പിടുത്തം; ഇനി കോഴിവളര്‍ത്തലായിരിക്കും; പരിഹസിച്ച് സാബു എം ജേക്കബ്

പൊളിച്ചു മാറ്റുന്നതിന് പകരം കെ.എസ്.ആര്‍.ടി.സി ബസുകള്‍ ക്ലാസ് മുറികളാക്കാമെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പരാമര്‍ശത്തിനെതിരെ ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്.

കെ.എസ്.ആര്‍.ടി.സി ബസ് ക്ലാസ് മുറിയാക്കാനുള്ള നീക്കം നാസയെ വെല്ലുന്ന കണ്ടുപിടുത്തമാണെന്ന് സാബു എം. ജേക്കബ് പരിഹസിച്ചു.

ഇക്കണക്കിന് പോയാല്‍ മിക്കവാറും ഒരാഴ്ചയ്ക്കുള്ളില്‍ മുന്തിയ തരം മുട്ടക്കോഴികള്‍ ഉണ്ടാക്കാന്‍ കോഴിവളര്‍ത്തലിന് കെ.എസ്.ആര്‍.ടി.സി ഉപയോഗിക്കാമെന്ന് പറഞ്ഞ് കൃഷി മന്ത്രി വന്നില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നും സാബു എം. ജേക്കബ്.

സാബു എം ജേക്കബ് പറഞ്ഞത്

ഒരു പക്ഷേ എനിക്ക് തോന്നുന്നത് നാസയെ പോലും വെല്ലുന്ന ഒരു കണ്ടു പിടുത്തമാണ് ഗതാഗത മന്ത്രി നടത്തിയിരിക്കുന്നത്. കാരണം ലോകത്തില്‍ ആദ്യമായി സംഭവിക്കുന്ന കാര്യമാണത്. ഒരു ക്ലാസ് മുറി ഉണ്ടാക്കാന്‍ പരമാവധി 7 ലക്ഷം രൂപ വേണ്ടി വരും.

ഇവിടെ എന്താണ് നമ്മള്‍ ചെയ്യുന്നത്, അതിനേക്കാളൊക്കെ മെച്ചപ്പെട്ട രീതിയിലുള്ള ആധുനിക സംവിധാനത്തെ പറ്റിയാണ് അദ്ദേഹം പറയുന്നത്. 75 ലക്ഷം രൂപയുടെ എയര്‍കണ്ടീഷന്‍ഡ് വോള്‍വോ ബസുകള്‍ വാങ്ങുക. അത് മെയിന്റനന്‍സ് പോലും നടത്താതെ മഴയത്തും വെയിലത്തുമിട്ട് തുരുമ്പ് പിടിപ്പിക്കുക. എന്നിട്ട് അതിനെ ക്ലാസ് മുറികളാക്കി മാറ്റുക.

ഇക്കണക്കിന് പോയാല്‍ മിക്കവാറും ഒരാഴ്ചയക്കുള്ളില്‍ മുന്തിയ തരം മുട്ടക്കോഴികള്‍ ഉണ്ടാക്കാന്‍ കോഴിവളര്‍ത്തലിന് കെ.എസ്.ആര്‍.ടി.സി ഉപയോഗിക്കാമെന്ന് പറഞ്ഞ് കൃഷി മന്ത്രി വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.

ബസുകള്‍ പൊളിച്ച് മാറ്റുന്നതിന് പകരം ക്ലാസ് മുറികളാക്കി ഉപയോഗിക്കാന്‍ ശ്രമിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സാബു എം. ജേക്കബിന്റെ വിമര്‍ശനം.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT