Around us

മുഖ്യമന്ത്രിക്ക് മനസാക്ഷിയുണ്ടോ?, നൂറിലേറെ നിരപരാധികളെ ജയിലിലടച്ചെന്ന് സാബു എം. ജേക്കബ്

കിഴക്കമ്പലം അക്രമത്തില്‍ അറസ്റ്റിലാക്കപ്പെട്ട 164 പേരില്‍ 151 പേരും നിരപരാധികളെന്ന് കിറ്റെക്‌സ് എം.ഡി സാബു എം. ജേക്കബ്. വാര്‍ത്താസമ്മേളനത്തിലാണ് സാബു എം. ജേക്കബിന്റെ പരാമര്‍ശം.

164 പേരില്‍ 152 പേരെ മാത്രമേ കിറ്റെക്‌സിന് തിരിച്ചറിയാന്‍ സാധിച്ചുള്ളു വെന്നും ബാക്കി 12 പേര്‍ എവിടെ നിന്ന് വന്നുവെന്ന് പൊലീസ് വ്യക്തമാക്കണം.

12 ലൈന്‍ ക്വാട്ടേഴ്‌സുകൡലായി 984 പേര്‍ താമസിക്കുന്നുണ്ട്. ഇതില്‍ 499 പേര്‍ മലയാളികളാണ്. ബാക്കിയുള്ള 485 പേര്‍ അന്യസംസ്ഥാന തൊഴിലാളികളാണ്.

ഒന്ന് മുതല്‍ 12 വരെ കൃത്യമായി നമ്പറുകളുള്ള ക്വാട്ടേഴ്‌സുകളില്‍ മൂന്ന് ക്വാട്ടേഴ്‌സുകളില്‍ നിന്നായാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയിരിക്കുന്നത്. ഈ മൂന്ന് ക്വാട്ടേഴ്‌സുകളില്‍ നിന്നുമുള്ള മലയാളികളെ മാറ്റി നിര്‍ത്തി ഹിന്ദിക്കാരെ എല്ലാവരെയും ലാത്തികൊണ്ട് അടിച്ചും ബലം പ്രയോഗിച്ചും മൂന്ന് ബസുകളിലായി കയറ്റികൊണ്ട് പോയെന്നും സാബു എം ജേക്കബ് പറഞ്ഞു. എന്ത്് തെളിവിന്റെ അടിസ്ഥാനത്തിലാണ് അവരെ കൊണ്ട് പോയതെന്നും സാബു എം. ജേക്കബ് ചോദിച്ചു.

തന്നോടുള്ള വിരോധം വെച്ചും കിറ്റക്‌സ് അടച്ചു പൂട്ടാന്‍ വേണ്ടിയുമാണ് 151 നിരപരാധികളെ ജയിലില്‍ അടച്ചിരിക്കുന്നത്. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് മനസാക്ഷിയുടെ ഒരു അംശം ഉണ്ടെങ്കില്‍ അവരെ തുറന്ന് വിടണം എന്നും സാബു ജേക്കബ് ആവശ്യപ്പെട്ടു.

കിഴക്കമ്പലത്തെ അക്രമത്തില്‍ പ്രതികള്‍ക്കെതിരെ വധശ്രമം പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT