Around us

ആലപ്പുഴയില്‍ മാരകായുധങ്ങളുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍

മാരകായുങ്ങളുമായി എത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ആലപ്പുഴയില്‍ വെച്ച് അറസ്റ്റ് ചെയ്തു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ആയുധങ്ങളുമായി എത്തിയ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെയാണ് പൊലീസ് പിടികൂടിയത്.

ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് കഴിഞ്ഞദിവസം രാത്രി അറസ്റ്റ് ചെയ്തത്.

സംശയാസ്പദമായി രണ്ട് പേരെ കണ്ടതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇവരില്‍ നിന്ന് വടിവാള്‍ പിടിച്ചെടുത്തു.

2021 ഡിസംബര്‍ 18ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ഷാനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ പരിസരത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്.

ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും ആയുധങ്ങളുമായി എത്തിയതിന്റെ ലക്ഷ്യമെന്താണെന്ന് പരിശോധിക്കുമെന്നും മണ്ണഞ്ചേരി പൊലീസ് പറഞ്ഞു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT