Around us

‘റോഡ് പണിയില്‍ ഒപ്പിക്കല്‍ നടത്തിയാല്‍ ശമ്പളം പിടിക്കും’; ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ നേരിട്ടിറങ്ങുമെന്ന് എറണാകുളം കളക്ടര്‍

THE CUE

നഗരത്തില്‍ അറ്റകുറ്റപ്പണി നടത്താന്‍ നിര്‍ദേശിച്ച റോഡുകളില്‍ വൃത്തിയായി പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കുമെന്ന് എറണാകുളം കളക്ടര്‍ എസ് സുഹാസ്. പേരിന് പണി നടത്തി റോഡ് തകര്‍ന്നാല്‍ താന്‍ നേരിട്ടിറങ്ങുമെന്ന് സുഹാസ് പറഞ്ഞു. ജില്ലയിലെ ഏറ്റവും മോശമായ 45 റോഡുകളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനായി വിളിച്ച യോഗത്തിലായിരുന്നു എറണാകുളം കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് നിങ്ങള്‍ക്ക് ശമ്പളം നല്‍കുന്നത്. പരിശോധനയില്‍ അറ്റകുറ്റപ്പണി നടത്തിയ റോഡ് ഗതാഗത യോഗ്യമല്ലെങ്കില്‍ റോഡ് പണി ഞാന്‍ നേരിട്ട് ഇറങ്ങി നടത്തും.
എസ് സുഹാസ് ഐഎഎസ്

നേരിട്ടിറങ്ങി രണ്ടാമത് പണി നടത്തുന്നതിന്റെ ചിലവ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. അനുവദിച്ച സമയത്തിനുള്ളില്‍ റോഡുകള്‍ ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ക്രിമിനല്‍ നടപടിയെടുക്കുമെന്ന് സുഹാസ് താക്കീത് നല്‍കിയിരുന്നു. നിര്‍ദേശം ലഭിക്കുന്നതിന് മുമ്പും പണി ആരംഭിച്ചതിന് ശേഷവുമുളള ചിത്രങ്ങള്‍ തന്നെ കാണിക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഫോട്ടോകള്‍ പരിശോധിക്കാന്‍ കളക്ടര്‍ ഡിസിപിയോട് ആവശ്യപ്പെട്ടു. റോഡ് അറ്റകുറ്റപ്പണി നടത്തുന്ന പലയിടങ്ങളും എസ് സുഹാസ് നേരിട്ട് സന്ദര്‍ശിക്കുന്നുണ്ട്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT