Around us

ഈ ജനവിധി നിങ്ങള്‍ക്കുള്ളതായിരുന്നു ടീച്ചര്‍; കെ.കെ ശൈലജയെ തിരിച്ചുകൊണ്ടുവരണമെന്ന് റിമ കല്ലിങ്കല്‍

രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് കെ.കെ ശൈലജയെ പുറത്താക്കിയതില്‍ രൂക്ഷ വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍. റെക്കോഡ് ഭൂരിപക്ഷവും അഞ്ചു വര്‍ഷം ലോകോത്തര നിലവാരത്തിലുള്ള സേവനം നല്‍കിട്ടും സിപിഐഎം ഇടം കൊടുക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് സാധിക്കുക എന്ന് ചോദിച്ച റിമ ഈ ജനവിധി ശൈലജ ടീച്ചര്‍ക്കുള്ളതായിരുന്നുവെന്നും പറഞ്ഞു.

ശൈലജ ടീച്ചറെ തിരിച്ചുകൊണ്ടു വരിക എന്ന ഹാഷ് ടാഗിലായിരുന്നു റിമയുടെ പോസ്റ്റ്. ശൈലജ ടീച്ചറും ഗൗരിയമ്മയും ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയും റിമ പങ്കുവെച്ചു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രി സഭയില്‍ നിന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജയെ ഒഴിവാക്കിയതില്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

സിനിമാ മേഖലയില്‍ നിന്ന് നടിയും സംവിധായികയുമായ ഗീതു മോഹന്‍ ദാസും ശൈലജ ടീച്ചര്‍ ഗൗരിയമ്മയെ സന്ദര്‍ശിക്കുന്ന ചിത്രം പങ്കുവെച്ചിട്ടുണ്ട്. ചരിത്രം ആവര്‍ത്തിക്കുകയാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എ ഷാജിയും പ്രതികരിച്ചിരുന്നു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT