മനോരമ ന്യൂസ്
മനോരമ ന്യൂസ്
Around us

സമരപ്പന്തലില്‍ ഷാള്‍ അണിയിക്കാനെത്തി പി.സി.ജോര്‍ജ്; നിരസിച്ച് റിജില്‍ മാക്കുറ്റി; വേണ്ടെങ്കില്‍ വേണ്ടെന്ന് പ്രതികരണം

സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ജനപക്ഷം നേതാവ് പി.സി.ജോര്‍ജ്. സമരം നടത്തുന്ന നേതാക്കളെ ഷാള്‍ അണിയിച്ചു. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഇത് നിരസിച്ചു. ഷാള്‍ അണിയിക്കേണ്ടെന്ന് അറിയിച്ചപ്പോള്‍ വേണ്ടെങ്കില്‍ വേണ്ട എന്നായിരുന്നു പി.സി.ജോര്‍ജിന്റെ പ്രതികരണം. യു.ഡി.എഫിലേക്ക് എത്താന്‍ പി.സി.ജോര്‍ജ് ശ്രമിക്കുന്നുണ്ടെങ്കിലും നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല.

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളെ പി.സി.ജോര്‍ജ് കണ്ടു. സര്‍ക്കാരിനെതിരെ പി.സി.ജോര്‍ജ് സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസിനെ പുകഴ്ത്തി പ്രസംഗിച്ചതിന് ശേഷമായിരുന്നു നിരാഹാരം കിടന്ന നേതാക്കളെ ഷാള്‍ അണിയിച്ചത്.

റിയാസ് മുക്കോളിയെയും എന്‍.എസ് നുസൂറിനെയും ഷാള്‍ അണിയിച്ചു. റിജില്‍ മാക്കുറ്റി നിരസിച്ചു. താന്‍ അടുത്ത നിയമസഭയിലും ഉണ്ടാകുമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കി.

റിജില്‍ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്

PC ജോർജ് എന്ന വ്യക്തി മതേതര കേരളത്തിന് അപമാനമായ രീതിയിൽ ഒരു സമുദായത്തെ ഏറ്റവും മ്ലേച്ചമായ ഭാഷയിൽ അപമാനിച്ചയാളാണ്.

അയാളുടെ ഷാൾ സ്വീകരിക്കുന്നത് എൻ്റെ രാഷ്ട്രീയ നിലപാടിന് ഒരിക്കലും യോജിക്കുന്നതല്ല. യോഗിയും വിഷകലയും സംസാരിക്കുന്ന ഭാഷയാണ് PC ജോർജ് അന്ന് ഉപയോഗിച്ചത്.ആ സമയത്ത് പി സി ജോർജിനെ ഏറ്റവും രൂക്ഷമായ ഭാഷയിൽ വിമർശിച്ചവനാണ് ഞാൻ. ആ ജോർജിൻ്റെ ഷാൾ സ്വീകരിക്കുന്നതിനെക്കാളും നല്ലത്

നിരാഹാരം അവസാനിപ്പിച്ച് പോകുന്നതാണ്.

പി സി ജോർജ് അല്ല അത്തരത്തിലുള്ള ആരായാലും എൻ്റെ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല.

സംഘപരിവാറിനോടും അതിനോട് ബന്ധപ്പെട്ട്

നിൽക്കുകയും ചെയ്യുന്ന ഒരാളോടും Compromise ചെയ്യാൻ

മനസ്സില്ല. കൂടെപിറപ്പായ ഷുഹൈബിനെ കൊന്നവസാനിപ്പിച്ച CPM നോടും എൻ്റെ നിലപാട് അങ്ങനെ തന്നെയാണ്.ലാഭനഷ്ടങ്ങൾ നോക്കിയല്ല ഞാൻ നിലപാട് എടുക്കാറ്. അതിൻ്റെ പേരിൽ പലതും നഷ്ടപ്പെട്ടേക്കാം. അതൊന്നും എനിക്ക് ഒരു വിഷയമല്ല. നിലപാടിൽ

വെള്ളം ചേർക്കില്ല ഒരിക്കലും.

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

SCROLL FOR NEXT