Around us

'ശുംഭന്‍ ജയരാജനും പിണറായിയുടെ സംഘി പോലീസിനും വേഷമാണ് പ്രശ്‌നം'; അഭ്യന്തര വകുപ്പ് സംഘപരിവാര്‍ പിടിയിലെന്ന് റിജില്‍ മാക്കുറ്റി

അഭ്യന്തര വകുപ്പിനെതിരെയും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനെതിരെയും രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി.

ശുംഭന്‍ ജയരാജനും പിണറായിയുടെ സംഘി പോലീസിനും വേഷമാണ് പ്രശ്‌നം. കേരള അഭ്യന്തര വകുപ്പ് പൂര്‍ണ്ണമായും സംഘപരിവാര്‍ പിടിയിലെന്നാണ് റിജില്‍ മാക്കുറ്റി പറഞ്ഞത്. സി.പി.ഐ.എമ്മിന്റെ കെ-റെയില്‍ വിശദീകരണ യോഗത്തില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെ റിജില്‍ മാക്കുറ്റി ഖദറിടാതെ പാന്റ് ധരിച്ച് വന്നതിനെ എം.വി ജയരാജന്‍ പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെ പാന്റിട്ട് സമരം ചെയ്താല്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ച് റിജില്‍ മാക്കുറ്റി രംഗത്തെത്തിയിരുന്നു.ലോക്ക് ഡൗണ്‍ ദിവസം മകളെ കൂട്ടിക്കൊണ്ടു പോകാന്‍ പോയ കുടുംബത്തെ പൊലീസ് അകാരണമായി തടഞ്ഞുവെച്ചെന്ന ആരോപണം ഇന്നുയര്‍ന്നിരുന്നു. പര്‍ദ്ദയാണ് പ്രശ്‌നമെന്ന് പൊലീസ് പറഞ്ഞെന്നാണ് കുടുംബത്തിന്റെ ആരോപണം

റിജില്‍ മാക്കുറ്റിയുടെ വാക്കുകള്‍

സിപിഐഎമ്മിന്റെ നേതാക്കള്‍ ഞങ്ങളെ ഗുണ്ടകള്‍ എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നുണ്ട്. പാന്റിട്ട് സമരം ചെയ്തു എന്നാണ് ജയരാജന്‍ പറയുന്നത്. പാന്റിട്ടത് വലിയ ആഗോള പ്രശ്നമാണ്. എന്താണ് ഇവരുടെ ഉദ്ദേശ്യം. ഒരാളെന്ത് വസ്ത്രം ധരിക്കണമെന്നത് അത് ധരിക്കുന്നവരുടെ അവകാശമാണ്. ഞങ്ങള്‍ നഗ്‌നതാ പ്രദര്‍ശനമൊന്നുമല്ലല്ലോ നടത്തിയത്.

മാന്യമായ വേഷം ധരിച്ചാണ് സമരം നടത്തിയത്. ഇട്ട വസ്ത്രത്തെ പോലും അപമാനിക്കുകയാണ്. ജയരാജനൊന്നും മറുപടി പറയേണ്ട ആവശ്യമില്ല. കുടിയിറക്കപ്പെടുന്ന സാധാരണക്കാരന്റെ ശബ്ദമായി യൂത്ത് കോണ്‍ഗ്രസ് ഉണ്ടാകും. റഹീമിന് പാന്റിടണമെങ്കില്‍ ഡല്‍ഹിയില്‍ പോകണം. ഞങ്ങള്‍ക്ക് അങ്ങനെയാന്നും ഇല്ലല്ലോ. പാന്റും മുണ്ടുമൊക്കെ ഇടാറുണ്ട്.

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്: ആസിഫ് അലി

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

SCROLL FOR NEXT