Around us

പുത്തുമലയില്‍ തിരച്ചില്‍ അവസാനിപ്പിച്ചു; കണ്ടെത്താനുള്ളത് അഞ്ച് പേരെ 

THE CUE

വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള പതിനെട്ട് ദിവസം നീണ്ട തിരിച്ചില്‍ അവസാനിപ്പിച്ചു. പന്ത്രണ്ട് പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. കണ്ടെത്താനുള്ള അഞ്ച് പേരുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തിരച്ചില്‍ അവസാനിപ്പിച്ചത്.

കാണാതായ ഹംസക്ക് വേണ്ടി പച്ചക്കാട് മേഖലയില്‍ തെരച്ചില്‍ നടത്തി.അഗ്നിശമന സേനയും പോലീസും വനംവകുപ്പും സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നായിരുന്നു ഇന്നത്തെ തിരച്ചില്‍. കാണാതായവരെക്കുറിച്ച് സൂചന ലഭിച്ചാല്‍ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ജില്ലാ ഭരണകൂടം ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

ദേശീയ ദുരന്ത നിവാരണ സേന തിരച്ചില്‍ അവസാനിപ്പിച്ച് കഴിഞ്ഞ ദിവസം മടങ്ങിയിരുന്നു. ഹംസയുടെ ബന്ധുക്കള്‍ ഒഴികെ തിരച്ചില്‍ അവസാനിപ്പിക്കാനുള്ള സമ്മതം നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ജില്ലാ ഭരണകൂടം യോഗം വിളിച്ച് തിരച്ചില്‍ അവസാനിപ്പിക്കാനുള്ള തീരുമാനം അറിയിച്ചിരുന്നു. ഹംസയുടെ മകന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് മസ്ജിദിനോട് ചേര്‍ന്ന പ്രദേശത്ത് ഇന്ന് തിരച്ചില്‍ നടത്തിയത്.

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

SCROLL FOR NEXT