Around us

ടി.ആര്‍.പി തട്ടിപ്പ് കേസ്; റിപ്പബ്ലിക് ടിവി സി.ഇ.ഒ മുംബൈയില്‍ അറസ്റ്റില്‍

ടി.ആര്‍.പി തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടിവി സി.ഇ.ഒ വികാസ് കഞ്ചന്ദാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുന്ന പതിമൂന്നാമത്തെയാളാണ് വികാസ്. ഒക്ടോബര്‍ ആറിനാണ് പൊലീസ് എഫ്.ഐ.ആര്‍ സമര്‍പ്പിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തത്.

നേരത്തെ വികാസിനെ പൊലീസ് അഞ്ച് ദിവസത്തോളം ചോദ്യം ചെയ്തിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ഇയാളില്‍ നിന്ന് ലഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ടി.ആര്‍.പി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ഹര്‍ജി ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് വികാസിന്റെ അറസ്റ്റ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

റിപ്പബ്ലിക് ടിവിയെ കൂടാതെ രണ്ട് മറാഠി ചാനലുകളും ടി.ആര്‍.പി കൂട്ടാന്‍ അധികൃതര്‍ക്ക് പണം നല്‍കിയെന്നാണ് മുംബൈ പൊലീസിന്റെ കേസ്. എന്നാല്‍ ആരോപണം നിഷേധിച്ച് കേസില്‍ ഉള്‍പ്പെട്ട ചാനലുകള്‍ രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്ര പൊലീസ് മാധ്യമങ്ങളെ വേട്ടയാടുകയാണെന്നായിരുന്നു അര്‍ണബ് ഗോസ്വാമിയുടെ ആരോപണം.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT