Around us

നാല് സിനിമകള്‍ക്ക് പണം മുടക്കി, മലയാള ചലച്ചിത്രലോകത്തും ഫൈസല്‍ ഫരീദിന് അടുത്ത ബന്ധമെന്ന് സൂചന

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ ഫൈസല്‍ ഫരീദ് മലയാള സിനിമകള്‍ക്ക് വേണ്ടിയും ഹവാല പണം മുടക്കിയെന്ന് സൂചന. അടുത്ത കാലത്ത് പുറത്തിറങ്ങിയ ഒരു സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുള്‍പ്പടെ നാല് മലയാള സിനിമകള്‍ക്ക് ഫൈസലും സുഹൃത്തുക്കളും ചേര്‍ന്ന് പണം മുടക്കിയെന്നാണ് വിവരം. മലയാള സിനിമയിലെ ചില പ്രമുഖരുമായും ഫൈസലിന് ബന്ധമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, സിനിമകള്‍ക്ക് പിന്നിലെ സാമ്പത്തിക ഇടപാടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. ഞായറാഴ്ച ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഫൈസല്‍ ഫാരീദിനെ എന്‍ഐഎ ആവശ്യപ്പെട്ടാല്‍ ഏത് സമയവും ഇന്ത്യയ്ക്ക് കൈമാറിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ വ്യാജരേഖ ഉണ്ടാക്കല്‍, സാധനങ്ങള്‍ തെറ്റിദ്ധരിപ്പിച്ച് അയക്കല്‍, രാജ്യത്തിന്റെ യശസിന് കളങ്കം വരുത്തല്‍ എന്നീ കുറ്റങ്ങള്‍ ഫൈസലിനെതിരെ യുഎഇ ചുമത്തിയേക്കും. മാത്രമല്ല നാല് ചെക്കുകേസുകളും ഇയാളുടെ പേരിലുണ്ട്.

വിന്‍ എ ഡ്രീം ഹോം ക്യാംപെയിനുമായി ഷക്ലാന്‍ ഗ്രൂപ്പ്

'രാമനാരായണ്‍ ഭയ്യാര്‍' മരിച്ചതല്ല, തല്ലിക്കൊന്നതാണ്; ഉത്തരേന്ത്യയിലല്ല, വാളയാറില്‍

അംബേദ്കര്‍ മുസ്ലീം വിരുദ്ധനാണോ? അംബേദ്കറെ കാവിവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ? Dr.T.S.Syam Kumar Interview

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോ​ഗങ്ങൾ, നിരവധി കലാപരിപാടികൾ

മലയാളിയായ വി നന്ദകുമാർ റീട്ടെയ്ൽ പ്രൊഫഷ്ണൽ ഓഫ് ദി ഇയർ

SCROLL FOR NEXT