Around us

തിയേറ്റര്‍ തുറക്കുന്നതില്‍ ഇന്ന് തീരുമാനം; ഉടമകളുടെ യോഗം കൊച്ചിയില്‍

സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. തിയേറ്റര്‍ ഉടമകളുടെ യോഗം കൊച്ചിയില്‍ ചേരും. നിയന്ത്രണങ്ങളോടെ ഈ മാസം 15 മുതല്‍ തിയേറ്റര്‍ തുറക്കാമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. നിലവിലെ സാഹചര്യത്തില്‍ തിയേറ്റര്‍ തുറക്കേണ്ടതില്ലെന്നാണ് ഉടമകളുടെ നിലപാട്.

സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കില്ലെന്നാണ് ഫിലിം ചേംബര്‍ പറയുന്നത്.പ്രത്യേക സാമ്പത്തിക പാക്കേജും വിനോദ നികുതി ഒഴിവാക്കലുമായിരുന്നു തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം മുന്‍നിര്‍ത്തി സര്‍ക്കാരിനെ പലതവണ സമീപിച്ചിട്ടും അനുകൂല തീരുമാനമുണ്ടായില്ലെന്നാണ് ഫിലിം ചേംബര്‍ പറയുന്നത്.

സീറ്റ് കപ്പാസിറ്റിയോടെ തിയേറ്റര്‍ തുറക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. നടപടി ക്രമങ്ങള്‍ പാലിച്ചായിരിക്കണം പ്രവേശനം. എന്നാല്‍ സംസ്ഥാനത്ത് ഈ മാസം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT