Around us

'സെന്‍സ്, സെന്‍സിബിളിറ്റി, സെന്‍സിറ്റിവിറ്റി...സുഹാസ്' ; ഇതാവണമെടാ കളക്ടറെന്ന് രഞ്ജി പണിക്കര്‍,ഷെയര്‍ ചെയ്ത് മമ്മൂട്ടി

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക് ഡൗണില്‍ ഒറ്റപ്പെട്ട താന്തോന്നിത്തുരുത്ത് നിവാസികള്‍ക്ക് സഹായ ഹസ്തവുമായി എറണാകുളം കളക്ടര്‍ എസ് സുഹാസ്. മറ്റൊരു മാര്‍ഗത്തിലൂടെയും എത്താനാകാത്തെ ഇവിടേക്ക് കളക്ടര്‍ വഞ്ചിയിലെത്തി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. 65 കുടുംബങ്ങള്‍ക്കാണ് അവശ്യവസ്തുക്കളെത്തിച്ചത്. അരിയും പലവ്യഞ്ജനങ്ങളുമടക്കം 17 ഇനങ്ങള്‍ അടങ്ങിയ കിറ്റുകളാണ് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് എത്തിച്ചത്. വഞ്ചിക്കാരല്ലാതെ സുരക്ഷാ ചുമതലയിലുള്ളവരുടെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ അകടമ്പടിയില്ലാതെയാണ് സുഹാസ് എത്തിയത്.

പിന്നാലെ അദ്ദേഹത്തിന്റെ നടപടിയെ പ്രശംസിച്ച് ചലച്ചിത്രകാരന്‍ രഞ്ജി പണിക്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു.രാജ്യം യുദ്ധം ചെയ്യാന്‍ ഇറങ്ങുമ്പോള്‍ മുന്നണിപ്പോരാളിയാണ് എറണാകുളത്തിന്റെ കലക്ടര്‍ സുഹാസ് ഐ. എ.എസ്. ഒററപ്പെട്ട തുരുത്തിലേയ്ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ കലക്ടറുടെ തോണി യാത്ര ഒറ്റയ്ക്ക്. ഇതാവണമെടാ കളക്ടര്‍ .സെന്‍സ്‌, സെന്‍സിബിളിറ്റി, സെന്‍സിറ്റിവിറ്റി, എന്ന,താന്‍ രചന നിര്‍വഹിച്ച ദി കിംഗ് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ഡയലോഗ് ഓര്‍മ്മിച്ചുകൊണ്ടാണ് രഞ്ജി പണിക്കര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. പിന്നാലെ മമ്മൂട്ടി ഈ പോസ്റ്റ് തന്റെ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.ദി കിംഗില്‍ മമ്മൂട്ടിയാണ് കളക്ടറുടെ വേഷത്തിലെത്തിയത്.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT