Around us

മതം നോക്കണ്ട; വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ലെന്ന് മന്ത്രി എം.വി ഗോവിന്ദന്‍

സംസ്ഥാനത്ത് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മതം മാനദണ്ഡമല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍. വിവാഹ രജിസ്‌ട്രേഷന് മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

വിവാഹ രജിസ്‌ട്രേഷനുള്ള മെമ്മോറാണ്ടത്തിനൊപ്പം വിവാഹം കഴിക്കുന്നവരുടെ ജനനതീയതി തെളിയിക്കുന്ന അംഗീകൃത രേഖകളും വിവാഹം നടന്നെന്ന് തെളിയിക്കുന്ന രേഖയും മാത്രം മതി. വിവാഹ രജിസ്‌ട്രേഷന് വേണ്ടി നല്‍കുന്ന ഫോറം ഒന്നില്‍ കക്ഷികളുടെ മതമോ, വിവാഹം നടന്ന രീതിയോ വെളിപ്പെടുത്തേണ്ട ആവശ്യമില്ല.

2008 ലെ വിവാഹ രജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ പ്രകാരം എല്ലാ വിവാഹങ്ങളും കക്ഷികളുടെ മതഭേതമന്യേ നിഷ്‌കര്‍ഷിച്ചിരുന്നെങ്കിലും 2015ല്‍ ചട്ടത്തില്‍ ഭേദഗതി വരുത്തിയതിന് ശേഷമാണ് പരാതികള്‍ ഉയര്‍ന്ന് വന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT