Around us

രാജിവെയ്ക്കാമെന്ന് പിണറായിയോട് കോടിയേരി; സംസ്ഥാനസെക്രട്ടേറിയറ്റിലും നിലപാട് ആവര്‍ത്തിച്ചേക്കും  

THE CUE

സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെ കണ്ട് കോടിയേരി ഇക്കാര്യം ബോധിപ്പിച്ചു. സെക്രട്ടറിയേറ്റ് യോഗവും സംസ്ഥാനസമിതിയും ചേരുന്നതിന് മുന്നോടിയായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കിടെയാണ് കോടിയേരിയും മുഖ്യമന്ത്രിയും എകെജി സെന്ററില്‍ ചര്‍ച്ച നടത്തിയത്.

ബിനോയി കോടിയേരിക്കെതിരെയുള്ള ലൈംഗീക പീഡനാരോപണം സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ നീക്കം.

രാജി സന്നദ്ധത സംസ്ഥാനസെക്രട്ടേറിയറ്റലും കോടിയേരി ആവര്‍ത്തിക്കുമെന്നാണ് സൂചന. മകന്‍ ആണെന്നതും പാര്‍ട്ടിയുമായി നേരിട്ട് ബന്ധമില്ലാത്ത ആളാണെന്നതും ചൂണ്ടിക്കാട്ടി രാജിസന്നദ്ധത പരിഗണിക്കുന്നത് അവസാനത്തേയ്ക്ക് നീക്കി വെയ്ക്കാനും സാധ്യതയുണ്ട്.

മുംബൈ പൊലീസ് എത്തിയതിന് പിന്നാലെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയിരിക്കുകയാണ് ബിനോയ് കോടിയേരി. കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്ത് എകെജി സെന്ററിന്റെ സമീപത്തുള്ള ഫ്‌ളാറ്റിലേക്കുമെല്ലാം അന്വേഷണസംഘം എത്തുന്ന സാഹചര്യം സിപിഐഎം സംസ്ഥാനസെക്രട്ടറിയെ പ്രതിരോധത്തിലാക്കുന്നുണ്ട്.

ഇന്ന് സെക്രട്ടേറിയറ്റും നാളെ സംസ്ഥാനസമിതിയുമാണ് ചേരുക. തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ടയെങ്കിലും ബിനോയ് കോടിയേരിക്കെതിരായ പരാതിയും പാര്‍ട്ടി ഭരിക്കുന്ന ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ പ്രവാസി വ്യവസായി ആത്മഹത്യചെയ്തതിനേത്തുടര്‍ന്നുണ്ടായ വിവാദവും ചര്‍ച്ചയായേക്കും.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT