Around us

സത്യം അഹങ്കാരത്തെ തോല്‍പിക്കുമെന്ന് മോദി മനസിലാക്കണം; കര്‍ഷകര്‍ക്ക് പിന്തുണയുമായി രാഹുല്‍

മോദി സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി. സത്യത്തിനായുള്ള കര്‍ഷകരുടെ പോരാട്ടത്തെ ലോകത്തെ ഒരു സര്‍ക്കാരിനും തടയാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അയാം വിത്ത് ഫാര്‍മര്‍ എന്ന ഹാഷ് ടാഗോളോടെ ട്വിറ്ററിലായിരുന്നു പ്രതികരണം.

സത്യം അഹങ്കാരത്തെ തോല്‍പിക്കുമെന്ന് മോദി മനസിലാക്കണം. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് മുമ്പില്‍ വഴങ്ങി മോദി സര്‍ക്കാരിന് കരിനിയമങ്ങള്‍ പിന്‍വലിക്കേണ്ടി വരുമെന്നും ഇതൊരു തുടക്കമാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രതിഷേധവുമായി എത്തുന്ന കര്‍ഷകരെ രാജ്യതലസ്ഥാനത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന തീരുമാനത്തില്‍ നിന്നും പൊലീസ് പിന്നോട്ടു പോയി. വടക്കന്‍ ദില്ലിയിലെ ബുരാരിയിലും നിരാന്‍ ഖാരിയിലും പ്രതിഷേധക്കാരെ അനുവദിക്കും. കര്‍ഷക സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഡല്‍ഹിയിലെ മൈതാനങ്ങള്‍ താല്‍ക്കാലിക ജയിലുകളാക്കാനുള്ള പൊലീസിന്റെ അപേക്ഷ ആംആദ്മി സര്‍ക്കാര്‍ നിരസിച്ചിരുന്നു.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT