Around us

സ്വര്‍ണം കൊണ്ടുള്ള 'കൈലാസിയന്‍ ഡോളര്‍' പുറത്തിറക്കി വിവാദ ആള്‍ദൈവം നിത്യാനന്ദ, അച്ചടിക്കുന്നത് സ്വന്തം റിസര്‍വ് ബാങ്കില്‍

കൈലാസിയന്‍ ഡോളര്‍ എന്ന പേരില്‍ സ്വന്തമായി കറന്‍സി പുറത്തിറക്കി വിവാദ ആള്‍ദൈവം നിത്യാനന്ദ. ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ ഇന്ത്യയില്‍ നിന്ന് കടന്ന് കൈലാസ എന്ന പേരില്‍ സ്വന്തം രാജ്യം സ്ഥാപിച്ചെന്ന അവകാശവാദവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. സ്വര്‍ണം കൊണ്ടുള്ള കൈലാസിയന്‍ ഡോളര്‍ അച്ചടിക്കുന്നത് 'റിസര്‍വ് ബാങ്ക് ഓഫ് കൈലാസ'യാണെന്നാണ് നിത്യാനന്ദയുടെ അവകാശവാദം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്വന്തമായി റിസര്‍വ് ബാങ്ക് സ്ഥാപിക്കുകയും കറന്‍സി അച്ചടിക്കുകയും ചെയ്യുമെന്ന് നേരത്തെ നിത്യാനന്ദ പ്രഖ്യപിച്ചിരുന്നു. ശനിയാഴ്ചയായിരുന്നു കറന്‍സി പുറത്തിറക്കിയത്. തമിഴില്‍ ഒരു പൊര്‍കാസ് എന്നും സംസ്‌കൃതത്തില്‍ സ്വര്‍ണമുദ്ര എന്നുമാണ് കൈലാസിയന്‍ ഡോളറിന് പേര് നല്‍കിയിരിക്കുന്നത്. 11.66 ഗ്രാം സ്വര്‍ണത്തിലാണ് ഒരു ഡോളര്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും അവകാശപ്പെടുന്നുണ്ട്. 1/4, 1/2, 3/4 , രണ്ട്, മൂന്ന്, നാല്, അഞ്ച്, പത്ത് ഡോളര്‍ നാണയങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

ഇപ്പോള്‍ നടന്നത് ആചാരപരമായ പ്രഖ്യാപനം മാത്രമാണെന്നും, ശരിക്കുമുള്ള പ്രഖ്യാപനം ഉടനുണ്ടാകുമെന്നുമാണ് വിവാദ ആള്‍ദൈവം പറയുന്നത്. നിരവധി രാജ്യങ്ങളുമായി തങ്ങള്‍ നയതന്ത്ര കരാറുകള്‍ ഒപ്പുവെക്കാനൊരുങ്ങുകയാണെന്നും നിത്യാനന്ദ പുറത്തുവിട്ട വീഡിയോയില്‍ അവകാശപ്പെടുന്നുണ്ട്.

ആശ്രമത്തില്‍ പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുന്നുവെന്ന കേസില്‍ ഉള്‍പ്പെട്ടതോടെയാണ് നിത്യാനന്ദ രാജ്യം വിട്ടത്. സ്വന്തം രാജ്യം സ്ഥാപിച്ചുവെന്ന അവകാശവാദവുമായി 2019ലാണ് നിത്യാനന്ദയുടെ വീഡിയോകള്‍ പുറത്തുവന്നത്. ഇന്റര്‍പോള്‍ അടക്കം നിത്യാനന്ദയ്ക്കായി അന്വേഷണം നടത്തിയിട്ടും ഇതുവരെ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

SCROLL FOR NEXT