Around us

പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പില്‍ അപമാനിതനായി; സോണിയ ഗാന്ധിക്ക് കത്തയച്ച് ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ വിമര്‍ശനമറിയിച്ച് രമേശ് ചെന്നിത്തല. കത്തെഴുതിയാണ് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷയോട് പ്രതിഷേധം അറിയിച്ചത്.

പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പില്‍ താന്‍ അപമാനിതനായെന്ന് രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്ക് എഴുതിയ കത്തില്‍ പറയുന്നു. പ്രതിപക്ഷ നേതാവായി നേരത്തെ ഒരാളെ തീരുമാനിച്ചിരുന്നത് താനറിഞ്ഞിരുന്നില്ലെന്നും, അത് അറിയിച്ചിരുന്നുവെങ്കില്‍ പിന്മാറുമായിരുന്നു എന്നും ചെന്നിത്തല കത്തില്‍ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് സ്വീകാര്യത ലഭിച്ചില്ലെന്നും ചെന്നിത്തല കത്തില്‍ പരാമര്‍ശിച്ചുവെന്നാണ് സൂചനകള്‍.

കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചുകൊണ്ട് ഹൈക്കമാന്‍ഡിന് കത്തെഴുതിയെന്ന് അറിയിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റിലും രമേശ് ചെന്നിത്തല നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 20ല്‍ 19 സീറ്റും നേടിയത് മുല്ലപ്പള്ളിയുടെ നേതൃത്വത്തിലായിരുന്നു. അന്നൊന്നും തന്നെയോ മുല്ലപ്പള്ളിയെയോ ഉമ്മന്‍ ചാണ്ടിയെയോ ആരും അഭിനന്ദിച്ച് കണ്ടില്ലെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT