Around us

ദാരിദ്ര്യ സൂചിക യു.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടം, ഇടത് സര്‍ക്കാരിന് അത് നിലനിര്‍ത്താനാവുമോ എന്ന് സംശയം: രമേശ് ചെന്നിത്തല

കേരളം ദാരിദ്ര്യ സൂചികയില്‍ ഏറ്റവും പിന്നിലാണെന്ന നിതി ആയോഗ് റിപ്പോര്‍ട്ട് കേരളത്തിന് അഭിമാനമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിലവിലെ പിണറായി സര്‍ക്കാരിന് ഈ നില തുടരാനാകുമോ എന്നതില്‍ സംശയമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

ഈ അംഗീകാരം ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളം ഭരിച്ച യു.ഡി.എഫ് സര്‍ക്കാരിന്റെ ജനകീയ പരിപാടികളെ പ്രതിഫലിക്കുന്നതാണ്.

പക്ഷേ ഇന്നും ഇതാണോ സ്ഥിതി എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. 2020-21 കാലയളവിലെ പട്ടിണി സൂചിക റിപ്പോര്‍ട്ട് പുറത്തിറങ്ങുമ്പോള്‍ കേരളത്തിന് നിലവിലെ റിപ്പോര്‍ട്ടിലെ നില തുടരുവാന്‍ കഴിയുമോ എന്നുള്ളത് സംശയമാണ് എന്നാണ് ചെന്നിത്തല പറഞ്ഞത്.

നിതി ആയോഗ് പുറത്തുവിട്ട ദാരിദ്ര്യ സൂചിക പട്ടികയില്‍ ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനം കേരളമാണെന്നാണ് അടയാളപ്പെടുത്തുന്നത്. ഒരു ശതമാനത്തില്‍ താഴെയാണ് കേരളത്തിന്റെ ദരിദ്രര്‍ എന്നാണ് സൂചിക വ്യക്തമാക്കുന്നത്.

കേരളത്തില്‍ 0.71 ശതമാനമാണ് ദരിദ്രരെന്നാണ് കണക്ക്. എന്നാല്‍ ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ സന്തോഷം പങ്കുവെച്ച് പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ ഇത് 2015-16 വര്‍ഷത്തെ സര്‍വേയെ അടിസ്ഥാനമാക്കി പുറത്തുവിട്ട പട്ടികയാണെന്ന് നീതി ആയോഗ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കോ എല്‍.ഡി.എഫ് സര്‍ക്കാരിനോ ഇതില്‍ അവകാശവാദമുന്നയിക്കാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞത്.

ദാരിദ്ര്യ സൂചികയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം ബീഹാറിലാണ്. ബീഹാറിലെ പകുതിയിലധികം പേരും ദാരിദ്ര്യം അനുഭവിക്കുന്നവരാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളം, തമിഴ്‌നാട്, ഗോവ, സിക്കിം, പഞ്ചാബ് എന്നിവയാണ് ദാരിദ്ര്യം കുറവുള്ള സംസ്ഥാനങ്ങള്‍.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

കേരളം ദാരിദ്ര്യ സൂചികയില്‍ ഏറ്റവും പിന്നിലാണ് എന്ന നിതി ആയോഗ് റിപ്പോര്‍ട്ട് കേരളത്തിന് അഭിമാനമാണ്.

2015-16 അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് നിതി ആയോഗ് പുറത്തു വിട്ടിട്ടുള്ളത്.

ഈ അംഗീകാരം ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളം ഭരിച്ച യു.ഡി.എഫ് സര്‍ക്കാരിന്റെ ജനകീയ പരിപാടികളെ പ്രതിഫലിക്കുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധി കാലയളവില്‍ ജനങ്ങളുടെ മനസ്സും വയറും നിറയ്ക്കുവാന്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളും എടുത്ത നടപടികളും ലോക ശ്രദ്ധ നേടിയവയാണ്.

പക്ഷേ ഇന്നും ഇതാണോ സ്ഥിതി എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. 2020-21 കാലയളവിലെ പട്ടിണി സൂചിക റിപ്പോര്‍ട്ട് പുറത്തിറങ്ങുമ്പോള്‍ കേരളത്തിന് നിലവിലെ റിപ്പോര്‍ട്ടിലെ നില തുടരുവാന്‍ കഴിയുമോ എന്നുള്ളത് സംശയമാണ്.

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

SCROLL FOR NEXT